മുഖ്യമന്ത്രിയോട് ഓട്ടോ ഡ്രൈവറായ നിഷ ചോദിക്കുന്നു, ഒരു മാസം എന്നെ മുഖ്യമന്ത്രിയാക്കുമോ? പാവങ്ങള്‍ക്കായി ഇത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്

കൊച്ചി:(www.kvartha.com 26/03/2018) ഒരുമാസത്തെക്ക് മുഖ്യമന്ത്രിയാക്കാമോ? ചോദ്യം മുഖ്യമന്ത്രിയോടാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് പെരുമ്പാവൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ നിഷ കെ.വിയും നിഷയുടെ ചോദ്യവും. പിണറായി വിജയനോട് ഈ ചോദ്യം ചോദിക്കുന്ന വനിത ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈവ് വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ശനിയാഴ്ചയാണ് പെരുമ്പാവൂര്‍ സ്വദേശിനി നിഷ ഫെയ്സ് ബുക്ക് ലൈവില്‍ ഇത്തരമൊരു ചോദ്യമിട്ടത്. വെങ്ങോല പഞ്ചായത്ത് എട്ടാംവാര്‍ഡിലെ ലക്ഷം വീട് കോളനി നിവാസിയായ നിഷ യൂണിഫോമില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു തന്നെയാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംസാരിക്കുന്നത്.

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്...അപേക്ഷയാണ് ..എന്തെങ്കിലും ചെയ്യണമെന്നുണ്ടന്നും നിഷ. ഒരുപാട് ചെയ്യാന്‍ കഴിയുന്ന താങ്കള്‍ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ അമര്‍ഷവും സങ്കടവുമുണ്ടന്നും പറയുന്ന നിഷയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ല്‍ തരംഗമാവുകയാണ്. മന്ത്രിമന്ദിരങ്ങള്‍ മോഡിപിടിപ്പിക്കാന്‍ 84ലക്ഷം ചിലവാക്കിയതിലെ വിഷമമവും സങ്കടവും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
 News, Kochi, Kerala, Auto Driver, Chief Minister, Auto driver Nisha asks pinarayi, Will she be the chief minister for a month?

വെങ്ങോല പഞ്ചായത്ത് എട്ടാംവാര്‍ഡിലെ ലക്ഷം വീട് കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി പട്ടയമില്ല. ഇതിനായി വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ ശ്രമം തുടങ്ങിയിട്ട്,എല്ലാവാതിലുകളും കൊട്ടിയടച്ചതോടെയാണ് താന്‍ ലൈവില്‍ വന്നതെന്ന് നിഷ പറയുന്നു. 8 ലക്ഷവും ഒരൊപ്പുമുണ്ടങ്കില്‍ കോളനിയിലെ 20 വീട്ടുകാരുടെയും പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കപെടുമെന്നും അതിന് സന്മനസ് കാണിക്കണമെന്നും നിഷ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Auto Driver, Chief Minister, Auto driver Nisha asks  pinarayi, Will she be the chief minister for a month?



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?