വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

തളിപ്പറമ്പ്(കണ്ണൂര്‍): (www.kvartha.com 14.03.2018) വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. കീഴാറ്റൂരിലെ വയല്‍ കിളി സമരപ്പന്തലാണ് കത്തിച്ചത്. ബൈപ്പാസിനായി വയല്‍ നികത്തുന്നതിനെതിരെ വയല്‍ കിളികള്‍ പ്രതിഷേധിച്ചിരുന്ന സമരപ്പന്തലാണ് കത്തിച്ചത്. സമരം നടത്തിവന്ന വയല്‍ കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുമ്പോഴാണ് സംഭവം.

ബുധനാഴ്ച രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണ നടപടികള്‍ മുന്നോട്ടു പോകുന്നതിനായി അധികൃതര്‍ എത്തിയപ്പോള്‍ കര്‍ഷകര്‍ സമരം കടുപ്പിച്ചിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധം ആരംഭിച്ചത്. നൂറോളം പേര്‍ സമരമുഖത്തുണ്ടായിരുന്നു. റവന്യൂ അധികൃതര്‍ക്കെതിരെ പ്രതിഷേധക്കാര്‍ ചെന്നതോടെയാണ് പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തത്.

Keezhattur land issue; CPM activists set fire on shed made Vayalkili Protesters, Kannur, CPM, Burnt, Protesters, Strike, Arrest, Police, Kasaragod, Kerala

ഇതിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. സമരം ദുര്‍ബലമായതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ജോലികള്‍ സുഗമമായി മുന്നോട്ടു നീങ്ങുകയാണ്.

കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു.

Keywords: Keezhattur land issue; CPM activists set fire on shed made Vayalkili Protesters, Kannur, CPM, Burnt, Protesters, Strike, Arrest, Police, Kasaragod, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?