ലഹരിയുടെ നീരാളിപ്പിടുത്തം; ജില്ലയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍

കാസര്‍കോട്: (www.kasargodvartha.com 14.03.2018) മദ്യത്തിന്റെയും ലഹരിയുടെയും നീരാളിപ്പിടുത്തത്തെ തുടര്‍ന്ന് രോഗികളായി തീര്‍ന്നവരെ ചികിത്സിക്കുന്നതിനായി ജില്ലയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരിക്കും ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുക. ഇതിന്റെ കെട്ടിടം പണി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്നുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രണ്ട് സൈകാട്രിസ്റ്റുമാരുടെ പോസ്റ്റ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. ലഹരിക്കടിമയായവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെങ്കിലും പ്രത്യേകമായി ഡീ അഡിക്ഷന്‍ സെന്റര്‍ ഇല്ലാത്തതിനാല്‍ ചികിത്സ കാര്യക്ഷമമാകുന്നില്ല. കുട്ടികളടക്കം പലരും ലഹരിക്കടിമയായിക്കൊണ്ടിരിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് കഴിഞ്ഞാല്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസത്തിലോ, അല്ലെങ്കില്‍ മെയ് മാസത്തിലോ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാമാണുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Keywords: Kasaragod, Kerala, news, District, Trending, Deaddiction center will open in Kasaragod Soon
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?