കാഞ്ഞങ്ങാടും പരിസരങ്ങളിലും എ.ടി.എം ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകം

കാഞ്ഞങ്ങാട് (www.eviisonnews.co): കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും എസ്.ബി.ഐ എ.ടി.എം പിന്‍ ചോര്‍ത്തി പണം തട്ടല്‍ വ്യാപകം. കഴിഞ്ഞ ദിവസങ്ങളിലായി 50,000ഉം 22,000ഉം രൂപയാണ് വ്യത്യസ്ത സംഭവങ്ങളിലായി തട്ടിയെടുത്തത്. എസ്.ബി.ഐയില്‍ നിന്നും എസ്.ബി.ടിയിലേക്ക് മാറിയില്ലെ എന്ന് ചോദിച്ച് ഫോണില്‍ ബന്ധപ്പെടുകയും തന്ത്രത്തില്‍ പിന്‍ നമ്പര്‍ കൈകലാക്കി പണം തട്ടുകയുമായിരുന്നു. പണം പോയവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്.ബി.ഐയടക്കം ഒരു ബാങ്കും ഉപഭോക്തക്കാളോട് എ.ടി.എം പിന്‍ നമ്പര്‍ ചോദിക്കുന്നില്ലെന്നും പിന്‍ നമ്പര്‍ ആര്‍ക്കും പറഞ്ഞു കൊടുക്കാന്‍ പാടില്ലെന്നും എന്നിട്ടും ഇത്തരത്തില്‍ തട്ടിപ്പില്‍പെടുന്നവര്‍ കൂടുതലാണെന്നും കാഞ്ഞങ്ങാട് എസ്.ബി.ഐ മാനേജര്‍ പറഞ്ഞു. നേരത്തെയും നിരവധി വ്യക്തികളുടെ പിന്‍ നമ്പര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ ഇത് മുതലെടുത്താണ് തട്ടിപ്പ് വ്യാപകമാകുന്നത്. നേരത്തെ കാനറ ബാങ്ക് അടക്കമുള്ളവയിലും സമാനരീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?