പീഡനശ്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്ത എസ്‌ഐ ഉമേശിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് യുവാവിന്റെ കുടുംബം

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) പീഡനശ്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്ത ചന്തേര എസ്‌ഐ ആയിരുന്ന ഉമേശിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് യുവാവിന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്കിലെ എ ജി ഷാനവാസ് (21)നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ച സംഭവത്തില്‍ എസ് ഐ ഉമേശിനെയും ഇതിന് കൂട്ട് നിന്ന പോലീസുദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്ത് അവര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഉന്നതബന്ധമുള്ള പ്രബലനെ രക്ഷപ്പെടുത്താനാണ് എസ്‌ഐയും സംഘവും പ്രാഥമികാന്വേഷണം പോലും നടത്താതെ ഷാനവാസിനെ കള്ളക്കേസില്‍ കുടുക്കാന്‍ തയാറായത്. കേസിന്റെ തുടക്കം മുതലേ സംശയമുള്ളയാളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമോ പരിയാരം മെഡിക്കല്‍ കോളജില്‍ റൂട്ട് കനാലിന് ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നതിന്റെ രേഖകള്‍ നല്‍കിയിട്ടും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാവശ്യപ്പെട്ടിട്ട്ും അതിനൊന്നും തയാറാകാതെയും ധൃതി പിടിച്ചാണ് പോലീസ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തില്‍ ഷാനവാസിനെ നിരപരാധിയാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യഥാര്‍ത്ഥ പ്രതിയെ പിടികൂടുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Kanhangad, Kasaragod, Press meet, Kerala, News, Police, Fake arrest; Family demands SI's suspension.

വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് നിരപരാധിയാണെന്ന് കണ്ടെത്തിയ ഷാനവാസ്, സാധുജന പരിഷത്ത് സംസ്ഥാന സെക്രട്ടറി അനീഷ്, ഷാനവാസിന്റെ സഹോദരി എ ജി റുബീന,
മറ്റൊരു സഹേ്ാദരി മുബീന, മാതാവ് ബീഫാത്തിമ എന്നിവര്‍ സംബന്ധിച്ചു.

Related News:
സഹോദരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും; ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതേയെന്ന് ഷാനവാസിന്റെ സഹോദരി റുബീന

പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവം; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെയാണെന്ന് കണ്ടെത്തി, ചന്തേര പോലീസ് പ്രതിക്കൂട്ടില്‍

പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: അറസ്റ്റിലായ യുവാവില്‍ നിന്നും സഹോദരിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു


യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Press meet, Kerala, News, Police, Fake arrest; Family demands SI's suspension.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?