പ്ലസ്ടൂ ഫിസിക്‌സ് ചോദ്യപേപ്പര്‍ വാട്‌സാപ്പില്‍: ചോദ്യം ചോര്‍ന്നതായി വ്യക്തമായാല്‍ വീണ്ടും പരീക്ഷ
തിരുവനന്തപുരം (www.evisionnews.co): പ്ലസ് ടൂ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കെ. സുധീര്‍ ബാബു അറിയിച്ചു.
ബുധനാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വാട്‌സാപ്പ് വഴി ചിലര്‍ പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വാട്‌സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയര്‍ സെക്കണ്ടറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയക്കു തുടര്‍നടപടിക്കായി അയച്ചുകൊടുത്തു. ചോദ്യങ്ങള്‍ കൈകൊണ്ടു പകര്‍ത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്‌സാപ്പ് വഴി പ്രചരിച്ചിരുന്നത്.
Powered by Info News For You

Comments
Post a Comment