കുമരകത്തു റിസോര്‍ട്ടില്‍ സൗദി ബാലന്റെ മരണം; ശാസ്ത്രീയ വിലയിരുത്തല്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം
കോട്ടയം:(www.kvartha.com 27/03/2018) കുമരകത്തു റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ മരണ സാഹചര്യം ശാസ്ത്രീയമായി വിലയിരുത്തി മൂന്നു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്കു മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. സംഭവത്തില്‍ റിസോര്‍ട്ട് മാനേജ്‌മെന്റും അന്വേഷണത്തില്‍ പോലീസും വീഴ്ച വരുത്തിയെന്ന പരാതിയെത്തുടര്‍ന്നാണു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കഴിഞ്ഞ ഓഗസ്റ്റ്24നാണു മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ സൗദി ബാലന്‍ മരിച്ചത്.
സ്വിമിങ്ങ് പൂളില്‍ മുങ്ങി മരിച്ചതാണെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ മൊഴി. എന്നാല്‍, ഷോക്കേറ്റാകാം മരണമുണ്ടായതെന്ന സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എസ്. അന്‍സാരി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിലും സംശയാസ്പദമായതൊന്നും കണ്ടെത്തിയിരുന്നില്ല
എന്നാല്‍, പോലീസ് അന്വേഷണത്തില്‍ വീഴ്ചകളുള്ളതായി മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.അന്വേഷണ റിപ്പോര്‍ട്ടു റിസോര്‍ട്ട് മാനേജരുടെ മൊഴി മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന്റെയോ മരിച്ച ബാലന്റെ പിതാവിന്റെയോ മൊഴി രേഖപ്പെടുത്തിയില്ല. അന്വേഷണം സ്വഭാവിക നീതിയ്ക്ക് ഇണങ്ങുന്നതല്ലെന്നും കമ്മീഷന്‍ പറയുന്നു. ഈ സാഹചര്യത്തിലാണു ജില്ലാ പോലീസ് മേധാവിയോടു വിശദമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Human- rights, Police, Parents,Death of a Saudi boy in Kumarakam resort; The Human Rights Commission has directed the District Police Chief to conduct a scientific assessment

Powered by Info News For You

Comments
Post a Comment