വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന രണ്ടംഗസംഘം പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2018) വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന രണ്ടുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്ചെയ്തു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ പി കെ പ്രജീഷ് (28), പടന്നക്കാട് കരുവളത്തെ മുഹമ്മദ് ഖലീല്‍ (36) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് അറസ്റ്റ് ചെയ്തത്.

കടപ്പുറം ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയവളപ്പ് കടപ്പുറത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയില്‍ 90 ഗ്രാം കഞ്ചാവുമായി പ്രജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഖലീലാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പടന്നക്കാട്ട് വെച്ചാണ് ഖലീലിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Held, Ganja, Ganja seized, Students, Ganja sale; 2 arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?