മീപ്പുഗിരി മസ്ജിദ് അക്രമം: ചൂരി ഐക്യവേദിയുടെ പ്രതിഷേധ പ്രകടനത്തില്‍ ജനരോഷമിരമ്പി


കാസര്‍കോട് (www.evisionnews.co): ചൂരി ഭാഗങ്ങളില്‍ വീണ്ടും അക്രമങ്ങളുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ചൂരി ഐക്യവേദിയുടെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനത്തില്‍ ജനരോഷമിരമ്പി. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന ചൂരി പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി അക്രമണങ്ങള്‍ക്ക് പദ്ധതിയിടാനുള്ള കോപ്പ് കൂട്ടലുകള്‍ നടക്കുന്നതായി ഐക്യവേദി പ്രവര്‍ത്തകര്‍ ആരോപിച്ചു. 

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മീപ്പുഗുരി രിഫാഇയ മസ്ജിദ് കോമ്പൗണ്ടില്‍ മുന്‍ കൊലക്കേസ് പ്രതിയടക്കം അതിക്രമിച്ച് കയറിയി അക്രമങ്ങള്‍ അഴിച്ചുവിട്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ സംഭവം വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് നാലുപേരെ കസ്റ്റ്ഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് പോലീസ് ചീഫ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമായി ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ അക്രമികളെ ശിക്ഷിക്കുമെന്നും ഉറപ്പുനല്‍കി. പ്രതിഷേധ പ്രകടനത്തില്‍ ഹാരിസ് ചൂരി, മഹമൂദ് വട്ടയാക്കാട് പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?