കോട്ടയം നഗരമധ്യത്തില്‍ യുവാവ് ജീവനൊടുക്കാനുള്ള പരാക്രമത്തില്‍ ഡ്രൈവര്‍മാര്‍ വലഞ്ഞു, ഒടുവില്‍ അയാള്‍ വാഹനം കയറി തന്നെ മരിച്ചു

കോട്ടയം: (www.kvartha.com 03.03.2018) നഗരമധ്യത്തില്‍ യുവാവിന്റെ ജീവനൊടുക്കാനുള്ള പരാക്രമത്തില്‍ വലഞ്ഞത് ഡ്രൈവര്‍മാര്‍. മൂന്ന് വാഹനത്തിന് മുന്‍പില്‍ ചാടിയ യുവാവ് അവസാനം മരണത്തിന് കീഴടങ്ങി അതും മിനി ലോറിയുടെ ചക്രം കയറി ഇറങ്ങി. പാലാത്ര കണ്‍സ്ട്രക്ഷന്‍സ് ജീവനക്കാരന്‍ ആലപ്പുഴ ചേര്‍ത്തല തുണ്ടിയില്‍ ടി.എ പുത്രന്റെ മകന്‍ പി.പി രാജേഷാ(42)ണ് ജീവനൊടുക്കിയത്.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ടി.ബി റോഡില്‍ കോഴിച്ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ആദ്യം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപത്ത് വച്ച് ഒരു ലോറിയ്ക്കു മുന്നില്‍ ചാടി. അപ്രതീക്ഷിതമായി ഒരാള്‍ മുന്നിലെത്തിയതോടെ ലോറി ബ്രേക്ക് ചെയ്തു. ഈ സമയം പിന്നാലെ പച്ചക്കറിയുമായി എത്തിയ ടാറ്റാ എയ്സ് ലോറിയുടെ പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എയ്സിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.

Kottayam, Kerala, News, Suicide Attempt, Death, Obituary, Police, Case, Suicide attempt of youth in Kottayam.


ഇവിടെ നിന്നും രക്ഷപെട്ട് ഓടിയ രാജേഷ് അനുപമ തീയറ്ററിനു മുന്‍വശത്ത് വച്ച് മറ്റൊരു സ്വകാര്യ ബസിനു മുന്നില്‍ ചാടി. അവിടെയും രക്ഷപെട്ട രാജേഷ് വിണ്ടും ഓട്ടം തുടര്‍ന്നു. കോഴിച്ചന്ത ഭാഗത്തു വച്ച് മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ ഇയാള്‍ ചാടി. ബസിന്റെ വശത്ത് തട്ടിയ രാജേഷ് തെറിച്ചു വീണത് പിന്നാലെ എത്തിയ മിനി ലോറിയുടെ അടിയിലേയ്ക്കാണ്. മിനി ലോറി ഇയാളുടെ തലയിലൂടെ കയറിയിറങ്ങി. അപകടത്തെ തുടര്‍ന്നു വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.

റോഡിനു നടുവില്‍ മിനി ലോറി കിടന്നതോടെ ടി.ബി റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ഒടുവില്‍ ട്രാഫിക് പോലീസ് എത്തി കണ്‍ട്രോള്‍ റൂം വാഹനത്തില്‍ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Suicide Attempt, Death, Obituary, Police, Case, Suicide attempt of youth in Kottayam.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?