മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക; ഒരു മാസം തനിക്ക് ചുമതല തന്നാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാടിനെ സമാധാനത്തില്‍ കൊണ്ടുവരുന്നത് കാണിച്ചുതരാം എന്ന് ഗുജറാത്ത് മുന്‍ ഡിജിപി

കാസര്‍കോട്: (www.kvartha.com 20.03.2018) മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍. കേരളത്തില്‍ ഇസ്ലാമിന്റെ സ്വാധീനം സാമൂഹ്യപരവും വാണിജ്യപരവും ആത്മീയപരവുമാണ്. അതുകൊണ്ട് തന്നെ ഇതുമൂലം കേരളത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇവിടെ സാമുദായിക സൗഹാര്‍ദവും നിലനില്‍ക്കുന്നു.

എന്നാല്‍ ഇവിടുത്തെ സാമുദായികാന്തരീക്ഷം കലുഷിതമാക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ഒരുപോലെ ശ്രമം നടത്തുകയാണെന്ന് ശ്രീകുമാര്‍ കുറ്റപ്പെടുത്തി. മാത്രമല്ല കേന്ദ്രത്തിലെ ബിജെപി ഭരണത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ബി ജെ പി ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച ശ്രീകുമാര്‍ തനിക്ക് ഒരു മാസം ചുമതല തന്നാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാടിനെ സമാധാനത്തില്‍ കൊണ്ടുവരുന്നത് കാണിച്ചുതരാം എന്നും അഭിപ്രായപ്പെട്ടു.

Former Gujrath DGP blames political murders in Kerala , kasaragod, Religion, News, Criticism, Politics, RSS, BJP, CPM, Allegation, Threatened, Kerala

ചൊവ്വാഴ്ച രാവിലെ കാസര്‍കോട് അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണ്. വര്‍ഗീയ ഫാസിസം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിലെ സിപിഎമ്മിന്റേത് സെല്‍ ഭരണമാണ്. പാര്‍ട്ടി കേഡര്‍മാരാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം ഭരണത്തിലെത്തുമ്പോള്‍ പ്രത്യയശാസ്ത്രപരമായ ഈ ദൂഷ്യഫലം ജനാധിപത്യത്തിന് ഹാനികരമാകുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും കൊലപാതക രാഷ്ട്രീയം ഏറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. പോലീസിനെ പിടിച്ചുനിര്‍ത്തുന്ന സിപിഎം നയം കൊലപാതക രാഷ്ട്രീയത്തിന് പ്രോത്സാഹനമാകുകയാണെന്നും പോലീസിന് ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വടക്കേ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. ജമ്മു കാശ്മീരില്‍ ഒരു ഭാഗത്ത് പാക്കിസ്ഥാനും തീവ്രവാദ സംഘടനകളും അവിടുത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു. അതേസമയം ഭരണകൂടത്തിന്റെ അതിക്രമങ്ങളും അരങ്ങേറുന്നു. കശ്മീരില്‍ കുഴപ്പങ്ങള്‍ക്ക് ശ്രമിക്കുന്നവരെ ഉടന്‍ തന്നെ വെടിവെച്ചുകൊല്ലുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്. അതിനു പകരം അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സമാധാനത്തിന് വേണ്ടിയുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് വീഴ്ച സംഭവിച്ചാല്‍ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരാകുന്ന അവസ്ഥയുണ്ടാകും. ഇത് ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയരാഷ്ട്രീയത്തില്‍ മതേതര കക്ഷികള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബിജെപിയും മോഡിയും തങ്ങളുടെ തന്ത്രങ്ങള്‍ വിജയിപ്പിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അനൈക്യം കാരണം ബദല്‍ ശക്തിയായി മാറാന്‍ മതേതരശക്തികള്‍ക്ക് സാധിക്കാത്തത് നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

Keywords: Former Gujrath DGP blames political murders in Kerala , kasaragod, Religion, News, Criticism, Politics, RSS, BJP, CPM, Allegation, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?