തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഒരിളവും വരുത്തിയിട്ടിലെന്ന് തൊഴില്‍ മന്ത്രലയം, ആശയ കുഴപ്പമുണ്ടാക്കിയത് എഫ് എം റേഡിയോക്കാര്‍
അബുദബി:(www.kvartha.com 28/03/2018) യു എ ഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഒരിളവും വരുത്തിയിട്ടിലെന്ന് തൊഴില്‍ മന്ത്രലയം. തൊഴില്‍ വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യക്കാര്‍ക്ക് ഇളവ് നല്‍കിയതായുള്ള പ്രചരണമാണ് ആശയകുഴപ്പമുണ്ടാക്കിയത്.
ചില വെബ് സൈറ്റുകളില്‍ ഇത് സംബന്ധിച്ച നല്‍കിയ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരി നാല് മുതലാണ് യു എ ഇ സര്‍ക്കാര്‍ തൊഴില്‍ വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സ്വന്തം രാജ്യത്തെ പോലീസില്‍ നിന്നോ സര്‍ക്കാര്‍ അധികൃതരില്‍ നിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിബന്ധന.
ഒരു എഫ്. എം റേഡിയോയിലും വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇതു സംബന്ധിച്ച് പ്രചാരണം ഉണ്ടായത്. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഈജിപ്ത്, സെനഗല്‍, നൈജിരിയ, തുനീഷ്യ എന്നീ രാജ്യക്കാര്‍ക്ക് ചൊവാഴ്ച്ച മുതല്‍ ഇളവ് അനുവദിച്ചു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം എന്നതില്‍ ഒരു ഇളവും അനുവദിച്ചിട്ടില്ലെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലുള്ളവര്‍ തൊഴില്‍ വിസ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നും യു എ ഇ തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abu Dhabi, Gulf, UAE, Police, FM Radio, Social media, Issue of Conduct certificate for Employment Visa in UAE

Powered by Info News For You

Comments
Post a Comment