ചന്ദ്രബാബു നായിഡു എന്‍ ഡി എ സഖ്യം ഉപേക്ഷിക്കുന്നു; മന്ത്രിമാര്‍ ശനിയാഴ്ച രാജിവെയ്ക്കും

ഹൈദരാബാദ്: (www.kvartha.com 07.03.2018) ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുഗു ദേശം പാര്‍ട്ടി എന്‍ഡി എ സഖ്യം ഉപേക്ഷിക്കുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന നിരന്തര ആവശ്യം മോഡി സര്‍ക്കാര്‍ അവഗണിക്കുന്നതിനെ തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കാന്‍ നായിഡു തയ്യാറാകുന്നത്. എന്‍ ഡി എ മന്ത്രിസഭയിലുള്ള രണ്ട് മന്ത്രിമാര്‍ ശനിയാഴ്ചയോടെ രാജിവെയ്ക്കുമെന്നാണ് സൂചന.

വൈ എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവരാണ് ഇപ്പോള്‍ എന്‍ഡി എ മന്ത്രിസഭയിലുള്ള രണ്ട് ടിഡിപി മന്ത്രിമാര്‍. അടുത്ത ദിവസങ്ങളില്‍ നടന്ന സര്‍വേയില്‍ പാര്‍ട്ടിയിലെ 95 ശതമാനം പേരും ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് അഭിപ്രായമാണ് പങ്കുവെച്ചത്.

National, Andhra Pradesh, NDA

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചന്ദ്രബാബു നായിഡു തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി എം. പി ശിവപ്രസാദ് വ്യക്തമാക്കി.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് ടിഡിപി എം.പിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയത് ബജറ്റ് അവതരണത്തിന് ശേഷമാണ്. മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. ആന്ധ്രയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടി അംഗങ്ങളും ടിഡിപിക്കൊപ്പമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Chandrababu Naidu could take a decision on ending the alliance within a day or two. I believe it will be beneficial for the TDP," party MP Siva Prasad told NDTV.

Keywords: National, Andhra Pradesh, NDA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?