ഇനി മഹല്ല് കമ്മിറ്റികളില്‍ വനിതകള്‍; മദ്രസകളില്‍ പഠിപ്പിക്കാന്‍ അധ്യാപികമാര്‍; ശാക്തീകരണശില്‍പ്പശാലയില്‍ നിര്‍ണായക തീരുമാനങ്ങള്‍

കോഴിക്കോട്: (www.kasargodvartha.com 28.03.2018) മഹല്ല് കമ്മിറ്റികളില്‍ വനിതകളെ ഉള്‍പ്പെടുത്താനും മദ്രസ പഠനത്തിന് അധ്യാപികമാരെ നിയമിക്കാനും വഖഫ് ബോര്‍ഡ് കോഴിക്കോട് സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശില്‍പശാല തീരുമാനിച്ചു. വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തക്കുന്ന സംസ്ഥാനത്തിന്റെ വിവിധ  ഭാഗങ്ങളിലെ സാമൂഹിക-രാഷ്ട്രീയ-മതസംഘടനകള്‍ പങ്കെടുത്ത പരിപാടി വനിതകളെ ശാക്തീകരിക്കുന്നതിനായി മുസ്ലീം വനിതകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക-സാമൂഹിക ഉന്നതിക്കായി നിരവധി നിര്‍ദേശങ്ങളും ശില്‍പശാലയില്‍ ഉയര്‍ന്നു വന്നു.

വിവാഹത്തിന് മുമ്പായി വധൂ വരന്‍മാര്‍ക്കും ഇരുകുടുംബങ്ങള്‍ക്കും പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ് നിര്‍ബന്ധമാക്കാനും വനിതകളുടെ ക്ഷേമം സംബന്ധിച്ച് മഹല്ല് തലത്തില്‍ സര്‍വ്വേ നടത്താനും മഹല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശ്ന പരിഹാരസമിതികളില്‍ സ്ത്രീകള്‍ക്ക് അഭിപ്രായം പറയാനും അവസരമുണ്ടാക്കണമെന്നും ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു വന്നു. ദാമ്പത്യ പ്രശ്നങ്ങള്‍ മഹല്ലുകളില്‍  കൈകാര്യം ചെയ്യുമ്പോള്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ശില്പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

പള്ളികളില്‍ സ്ത്രീകള്‍ക്കായി നീക്കി വെച്ച ഭാഗത്ത് ശുചിത്വ പരിശോധന നടത്താന്‍ സംവിധാനം ഉണ്ടാക്കണം. വഖഫ് ഭൂമികളില്‍ വനിതകള്‍ക്ക് വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍  സൗകര്യമൊരുക്കുകയും നിയമ രംഗത്ത് വനിതകളെ ശാക്തീകരിക്കാന്‍ അഭിഭാഷകര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രൂപീകരിക്കണമെന്നും കുടുബങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍  ഏര്‍പ്പെടുത്തണമെന്നും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും മഹല്ല് കമ്മിറ്റികളെ നിരുല്‍സാഹപ്പെടുത്താന്‍ നടപടികള്‍ വേണമെന്നുംപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

വഖഫ് ബോര്‍ഡ് അംഗം അഡ്വ. ഫാത്വിമ റോഷ്നയുടെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ്  തങ്ങള്‍ ഉദ്ഘാടനം ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Teachers, madrasa, Top-Headlines, Kozhikode, Teachers for Studying in Madrasa
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?