കുട്ടികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗില്‍ സൂക്ഷ്മത പ്രധാനം: ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: (www.kvartha.com 19.03.2018) കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൂക്ഷ്മതയാര്‍ന്ന റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എം.പി. ആന്റണി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ബാലാവകാശ, പോക്സോ നിയമങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ സമാപന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയിലെ കുട്ടികളുടെ മനോവിചാരങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയാകണം റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതെന്നും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള മാധ്യമ ഇടപെടലുകള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട സാമൂഹിക ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ബാലാവകാശങ്ങളും മാധ്യമറിപ്പോര്‍ട്ടിങ്ങും നിയമപരമായ വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ച സി. ഗൗരീദാസന്‍ നായര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയായ കുട്ടികളുടെ അവകാശം മരണത്തോടെ തീരുന്നില്ലെന്നും അതുകുടുംബങ്ങളിലേക്ക് നീളുന്നുണ്ടെന്ന് മനസിലാക്കിയാകണം റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള അതിരുകള്‍ മായുന്ന, സാങ്കേതികവിദ്യയുടെ അനുഭവപരത കൂടുതലുള്ള സമൂഹത്തില്‍ ആക്രമിക്കപ്പെടാനുള്ള പുതിയ സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ പുനരധിവാസത്തിന് ഊന്നല്‍ നല്‍കണമെന്നും ഇവരെ തിരിച്ചറിയാന്‍ സഹായകമാകുന്ന വെളിപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്നും ആമുഖപ്രഭാഷണം നടത്തിയ കമ്മിഷനംഗം അഡ്വ. ശ്രീല മേനോന്‍ പറഞ്ഞു. അതിക്രമം നേരിടേണ്ടി വരുന്ന കുട്ടിയുടെ സ്വകാര്യത വെളിപ്പെടുമ്പോള്‍ അവരുടെ പുനരധിവാസം പോലും ഫലപ്രദമായി നടക്കില്ലെന്ന് ബാലാവകാശവും റിപ്പോര്‍ട്ടിങും പുനരധിവാസവും എന്ന വിഷയം അവതരിപ്പിച്ച ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. സുബൈര്‍ പറഞ്ഞു. കുട്ടി തിരിച്ചറിയപ്പെടുന്നതോടെ പലപ്പോഴും പുനരധിവാസ സാധ്യത പരാജയപ്പെടുകയും നാടുവിട്ടു പോകേണ്ട അവസ്ഥ വരുകയും ചെയ്യുന്നുവെന്നത് റിപ്പോര്‍ട്ടിങില്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മിഷനംഗം സിസ്റ്റര്‍ ബിജി ജോസ് മോഡറേറ്ററായി. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പി.ആര്‍.ഒ. ആര്‍. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായ ഡി.എസ്. രാജ്മോഹന്‍, കെ. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, news reporting, Local-News, Media workshop end
< !- START disable copy paste -->Keywords: Kerala, News, Thiruvananthapuram, news reporting, Local-News, Media workshop end
Powered by Info News For You

Comments
Post a Comment