കര്‍ണ്ണാടക സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): കര്‍ണ്ണാടക സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം ചുമന്നു കൊണ്ടുപോയി വിജനമായ സ്ഥലത്ത് തള്ളിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍, ഡാവുദാമി, മുറിയപാളയിലെ ദീപക് കുമാര്‍ സലാം (25), മധ്യപ്രദേശ്, നിവാസ് മണ്ഡല, മംഗള്‍ഗഞ്ചിലെ ഗിര്‍വാര്‍ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎസ്പി എംവി സുകുമാരന്‍, ഡിസിആര്‍ബി ഡിവൈഎസ്പി ജയ്സണ്‍ അബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് രാവിലെയാണ് കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ വിജനമായ സ്ഥലത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ വിറകു ശേഖരിക്കാന്‍ പോയ അപ്പക്കുഞ്ഞി മണിയാണി എന്നയാള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്ത് ഏറ്റ ശക്തമായ അടിയില്‍ ഉണ്ടായ പരിക്കാണ് മരണ കാരണമെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
എ.എസ്.പി വിശ്വനാഥന്‍, ബദിയടുക്ക എസ്.ഐ പ്രശാന്ത്, എസ്ഐമാരായ ഫിലിപ്പ് തോമസ്, രവീന്ദ്രന്‍ ചാത്തങ്കൈ, രഘൂത്തമന്‍, എ എസ് ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, എസ് സി പി ഒ ലക്ഷ്മി നാരായണന്‍, സിപിഒ മാരായ ഫിലിപ്പ്, ശ്രീരാജ്, റോജന്‍, ഡ്രൈവര്‍ ബാലകൃഷ്ണന്‍, സൈബര്‍ സെല്ലിലെ അജേഷ്, ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?