ഓടയിലെ അഴുക്കു വെള്ളം കിണറുകളിലേക്ക് പടരുന്നു; കുടിവെള്ളം മുട്ടി ജനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 28.03.2018) ഓടയിലെ അഴുക്കു വെള്ളം കിണറുകളിലേക്കും കുടിവെള്ള സംഭരണികളിലേക്കും പടരുന്നതിനാല്‍ 30 ഓളം വീട്ടുകാരുടെ കുടിവെള്ളം മുട്ടിയതായി പരാതി. ചൂരി നൂറുല്‍ഹുദാ മസ്ജിദ് പരിസരത്തെ കുടുംബങ്ങള്‍ക്കാണ് മലിന ജലം കാരണം കിണറിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്നത്.

മാലിന്യം കലര്‍ന്നതിനാല്‍ കിണറിലെ വെള്ളം കുടിച്ച നിരവധി കുട്ടികള്‍ അസുഖബാധിതരായി. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും സന്ദര്‍ശനം നടത്തുകയല്ലാതെ ശാശ്വതമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. നഗരത്തിലെ ആശുപത്രി മാലിന്യങ്ങളും ഈ ഓടയിലൂടെയാണ് ഒഴുക്കി വിടുന്നത്. മലിന ജലത്തില്‍ നിന്നുള്ള  ദുര്‍ഗ്ഗന്ധം കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

നാട് മുഴുവന്‍ വരള്‍ച്ചയനുഭവിക്കുമ്പോള്‍ വെള്ളമുണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചൂരി നിവാസികള്‍. മലിന ജലം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ത്വക്ക് രോഗമുള്‍പ്പടെ പല രോഗങ്ങളും പിടിപെടുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ് ഡി പി ഐ ചൂരി ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പ്രസിഡണ്ട് ബിലാല്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് ബട്ടംപാറ, അസീസ് ചൂരി, സാബിഖ്, ഷഫീഖ്, ഉസ്മാന്‍, നിഷാദ്, സഹദ് മീപ്പുഗിരി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Drinking water, Well, Choori, Waste water from Drainage leaked to well; Natives in trouble
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?