ആരാണ് ജാതി ഉപേക്ഷിക്കുന്നത്, ആരാണ് ജാതിക്കോളം പൂരിപ്പിക്കുന്നത്: ഉത്തരം കൃത്യം, മതമില്ലാത്ത ജീവന്‍ മാരെക്കുറിച്ച് ചില വസ്തുതാപരമായ ചിന്തകള്‍; മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അസ് ലമിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: (www.kvartha.com 29.03.2018) വിദ്യാലയങ്ങളിലെ പ്രവേശന കോളത്തില്‍ ജാതിയും മതവും ചേര്‍ക്കാത്ത കുട്ടികളുടെ എണ്ണം 1.23 ലക്ഷം ആണെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അസ് ലം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു. മീഡിയ വണ്‍ ചാനല്‍ തിരുവനന്തപുരം ലേഖകനാണ് അസ് ലം.
'ആരാണ് ജാതി ഉപേക്ഷിക്കുന്നത്. ആരാണ് ജാതിക്കോളം പൂരിപ്പിക്കുന്നത്. ഉത്തരം കൃത്യമാണ്. ഉയര്‍ന്ന ജാതിക്കാരായിരിക്കും സ്വാഭാവികമായും ജാതി കോളം പൂരിപ്പിക്കാതിരിക്കുക. ജാതി പൂരിപ്പിച്ചിട്ട് പ്രത്യേകിച്ച് സംവരണമൊന്നും ലഭിക്കാനില്ല. പിന്നെ പൃഥ്വിരാജിന്റെ മകളുടെ പേരുപോലെ അലംകൃത മേനോന്‍ എന്ന പേരിട്ട് ജാതിക്കോളം പൂരിപ്പിച്ചില്ലേലും ഉയര്‍ന്ന ജാതിക്ക് കിട്ടേണ്ട എല്ലാ പ്രവിലേജും കിട്ടുകയും ചെയ്യും. ജാതി വാല്‍ ഇല്ലേലും മേല്‍ജാതിക്കാരുടെ പ്രിവിലേജിന് ഒരു കുറവും ഉണ്ടാകില്ല' എന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
പൂര്‍ണരൂപം:
ഇന്നത്തെ പ്രധാന ലിബറല്‍ ആഘോഷം ജാതിക്കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ കണക്കാണ്. (1.23 ലക്ഷം പേരാണ് പൂരിപ്പിക്കാത്തതെന്നാണ് കണക്ക്. ഇതില്‍ ആയിരത്തലധികം പേരുള്ള ഒരു സ്‌കൂളില്‍ അന്വേഷിക്കുമ്പോള്‍ എല്ലാവരും ജാതിക്കോളം പൂരിപ്പച്ചതാണെന്നും സോഫ്റ്റുവെയറിന്റെ പ്രശ്‌നമായിരിക്കും ഇങ്ങനെ വരാന്‍ കാരണമെന്നുമാണ് പറയുന്നത്. അത് വാര്‍ത്തയായി വരും. അതവിടെ നില്‍ക്കട്ടെ)
മത-ജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യര്‍ ജീവിക്കുന്നത് തന്നെയാണ് നല്ലത്. നമ്മുടെ സമൂഹം അങ്ങനെയാണോ? അങ്ങനെയൊന്നുമില്ലാതെ അത്ര വസ്തുതാപരമല്ലാത്ത കണക്കുകള്‍ കൊണ്ട് ആഘോഷിച്ചാല്‍ തീരുന്നതാണോ നമ്മുടെ സമൂഹത്തിലെ മത-ജാതി അതിര്‍വരമ്പുകള്‍.
ആരാണ് ജാതി ഉപേക്ഷിക്കുന്നത്. ആരാണ് ജാതിക്കോളം പൂരിപ്പിക്കുന്നത്. ഉത്തരം കൃത്യമാണ്. ഉയര്‍ന്ന ജാതിക്കാരായിരിക്കും സ്വാഭാവികമായും ജാതി കോളം പൂരിപ്പിക്കാതിരിക്കുക. ജാതി പൂരിപ്പിച്ചിട്ട് പ്രത്യേകിച്ച് സംവരണമൊന്നും ലഭിക്കാനില്ല. പിന്നെ പൃഥ്വിരാജിന്റെ മകളുടെ പേരുപോലെ അലംകൃത മേനോന്‍ എന്ന പേരിട്ട് ജാതിക്കോളം പൂരിപ്പിച്ചില്ലേലും ഉയര്‍ന്ന ജാതിക്ക് കിട്ടേണ്ട എല്ലാ പ്രവിലേജും കിട്ടുകയും ചെയ്യും. ജാതി വാല്‍ ഇല്ലേലും മേല്‍ജാതിക്കാരുടെ പ്രിവിലേജിന് ഒരു കുറവും ഉണ്ടാകില്ല.
പിന്നാക്ക വിഭാഗങ്ങള്‍(പട്ടികജാതി പട്ടിക വര്‍ഗ മുസ്ലിം ഈഴവ മറ്റു പിന്നാക്ക) ജാതിക്കോളം പൂരിപ്പിക്കാനാകും ശ്രമിക്കുക. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം ലഭിക്കണമെങ്കില്‍ അവര്‍ക്ക് അത് ഉണ്ടായേ കഴിയൂ. ആഘോഷങ്ങളില്‍ പ്പെട്ട് ജാതിക്കോളം ഒഴിവാക്കിയിട്ട് പിന്നീട് അത് ഉള്‍പ്പെടുത്താന്‍ ഓടുന്നവരും കുറവല്ലെന്നാണ് ഡി പി ഐ വൃത്തങ്ങള്‍ പറയുന്നത്. അതായത് സോഷ്യല്‍ പ്രവിലേജ് ഉള്ളവരുടെ ആഘോഷങ്ങളില്‍ പ്പെട്ട് നഷ്ടപ്പെടുന്നവര്‍ പിന്നാക്കക്കായിരിക്കുമെന്ന് വ്യക്തം.
സര്‍ക്കാര്‍ തലത്തില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശം നിഷേധിക്കുന്ന വര്‍ത്തമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരള ഭരണ സര്‍വീസ് എന്ന സംസ്ഥാനത്തെ സവര്‍ണ കേഡര്‍ തീരുമാനിക്കുമ്പോള്‍ പിന്നാക്ക വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ തിരക്കഥ എഴുതിയത് 60 വര്‍ഷം മുന്‍പല്ല.
ജാതിക്കോളം പൂരിപ്പിക്കാത്ത ദളിതന്റെ വീട്ടില്‍ നിന്ന് മനംപിരട്ടലില്ലാതെ എത്ര സവര്‍ണര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയും.
ജാതിക്കോളം പൂരിപ്പിച്ചില്ലെന്ന് കരുതി ഒരു മുസ്ലിമിനെ പോലീസ് പിടിക്കുമ്പോള്‍ നീ ഏത് തീവ്രവാദി സംഘത്തിലേതാ എന്ന ചോദ്യം പോലീസ് ഒഴിവാക്കുകയുമില്ല. കറുത്തവനെ കണ്ടാല്‍ ഏത് കോളനിയിലേതാ എന്ന ചോദ്യവും ഒഴിവാകില്ല.
സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ കുറച്ചുപേര്‍ ജാതിക്കോളം ഒഴിവാക്കിയതില്‍ ആഘോഷിക്കുന്നതില്‍ ഒരു കാര്യവുമില്ല. ആഘോഷത്തിന്റെ അവസാനം ചിരി ആരുടേതാകുമെന്ന ബോധ്യം ഉണ്ടായിരിക്കെ പ്രത്യേകിച്ചും.
ചില ആഘോഷങ്ങളിലൂടെ എല്ലാം ഭദ്രമെന്ന് വരുത്തിതീര്‍ക്കാന്‍ അസമത്വം സൃഷ്ടിക്കുന്നവര്‍ക്ക് കഴിയും എന്നത് മാത്രമാണ് ഇത് കൊണ്ടുള്ള ഏക ഫലം.

Keywords: A Factual Observation about ' NO Cast No Religion ' Statitics, Thiruvananthapuram, News, Facebook, Post, Religion, Trending, Kerala.
Powered by Info News For You

Comments
Post a Comment