സുല്‍ത്താന്‍ ബത്തേരിയിലെ വഹാനാപകടം: ചികിത്സയിലായിരുന്ന കോട്ടപ്പുറം സ്വദേശി മരിച്ചു

നീലേശ്വരം (www.evisionnews.co): സുല്‍ത്താന്‍ ബത്തേരിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം കോട്ടപ്പുറം ബാഫഖി തങ്ങള്‍ സൗധത്തിന് സമീപം ഷബീര്‍ മന്‍സിലിലെ എം. ഷബീര്‍ (30) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. അതീവ ഗുരുതരനിലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
 
ശനിയാഴ്ച പുലര്‍ച്ചെയാണ് കോട്ടപ്പുറത്തെ രണ്ട് സുഹൃത്തുക്കളുടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് അപകടമുണ്ടായത്. ഷബീറിന്റെ മകന്‍ അമാന്‍ (മൂന്ന്), കോട്ടപ്പുറം ഉച്ചൂളിക്കുതിര് നബീര്‍ മന്‍സിലിലെ എ. നബീര്‍ (32) എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് കോട്ടപ്പുറത്തെ അഞ്ചു സുഹൃത്തുക്കളുടെ കുടുംബം രണ്ടു കാറുകളിലായി വിനോദയാത്ര പുറപ്പെട്ടത്. ഇതില്‍ ഒരുകാറാറാണ് അപകടത്തില്‍പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു. അമാന്‍ സംഭവസ്ഥലത്തും നബീര്‍ ആസ്പത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
 
ഷബീറിന്റെ ഭാര്യ ഷംസീറ, മൂത്ത മകന്‍ ഷിഹാന്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. എല്‍.ബി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം. ബീഫാത്തിമയുടെയും മകനാണ് ഷബീര്‍. സഹോദരങ്ങള്‍: താഹിറ, എം. സാജിദ (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), കുഞ്ഞബ്ദുല്ല, ജാഫര്‍ (ഇരുവരും കുവൈറ്റ്). മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?