കണ്‍സെഷന്‍ നല്‍കിയില്ല; കെ എസ് യുവിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു

കൊല്ലം: (www.kvartha.com 02.03.2018) വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെന്‍ഷന്‍ അനുവദിക്കാനാവില്ലെന്ന സ്വകാര്യ ബസുകളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് കെ എസ് യുവിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ രണ്ട് ബസുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കൊല്ലം ചിന്നക്കടയിലായിരുന്നു സംഭവം.

ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്ന ശേഷം ചില സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിച്ചിരുന്നില്ല. ഇത്തരം ബസുകളെ നിരത്തില്‍ തടയുമെന്ന് കെ.എസ്.യു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രകടനമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

Not allowed concession; Students led by KSU stoned onto private bus, Kollam, News, Local-News, Politics, KSU, Students, Protesters, Kollam, Stone Pelting, Kerala

എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. തുടര്‍ന്ന് ബസുകള്‍ കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞതോടെ ബസുടമകള്‍ പിന്മാറി.

Keywords: Not allowed concession; Students led by KSU stoned onto private bus, Kollam, News, Local-News, Politics, KSU, Students, Protesters, Kollam, Stone Pelting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?