മദ്യത്തിനു പകരം കട്ടന്‍ചായ വില്‍പന; വിളിക്കാനെന്ന് പറഞ്ഞ് വാങ്ങുന്ന മൊബൈലുമായി മുങ്ങുക, 'മോഷണ വിദഗ്ദന്‍' ഒടുവില്‍ പോലീസ് പിടിയില്‍

കോഴിക്കോട്: (www.kvartha.com 20.03.2018) മദ്യത്തിനു പകരം കട്ടന്‍ചായ വില്‍പന നടത്തിയയാളെ പോലീസ് മൊബൈല്‍ മോഷണ കേസില്‍ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മല്‍ അശോകന്‍ (49) ആണ് പിടിയിലായത്. ശ്രീകണ്‌ഠേശ്വരത്തില്‍ തൊഴാനെത്തിയ ഭക്തന്റെ കയ്യില്‍ നിന്ന് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളഞ്ഞ ഇയാളെ കസബ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് മദ്യഷാപ്പുകളുടെ മുന്‍പില്‍ വില്‍പന നടത്തുകയാണ് തന്റെ പ്രധാന തൊഴിലെന്നു തുറന്നുപറഞ്ഞത്.

വിളിക്കാനെന്ന വ്യാജേന ഫോണുമായി കടന്നുകളഞ്ഞ് വില്‍പന നടത്തിയതില്‍ ഒരു മൊബൈല്‍ ഫോണ്‍ കുന്നമംഗലത്തെ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേരില്‍ നിന്നും ഇങ്ങനെ മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടന്‍ചായ നിറച്ച കുപ്പികള്‍ നല്‍കി ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഈ കാരണത്തെ ചൊല്ലി പരാതി നല്‍കിയിട്ടില്ലെന്നു കസബ എസ്‌ഐ വി. സിജിത് പറഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്നും എസ്‌ഐ അറിയിച്ചു.

Man arrested in theft case, Kozhikode, News, Local-News, Mobile Phone, Theft, Police, Case, Complaint, Kerala

ദിവസവും അഞ്ച് കുപ്പിയില്‍ അധികം കട്ടന്‍ ചായ ഇയാള്‍ വില്‍പന നടത്തുന്നുണ്ട്. ഓരോ ദിവസവും ഓരോരോ മദ്യഷാപ്പിനു മുന്‍പിലാണ് ഇയാള്‍ കച്ചവടം നടത്തുന്നത്. മദ്യംവാങ്ങാന്‍ വരി നില്‍ക്കാന്‍ മടിക്കുന്നവര്‍ക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പന നടത്തിയിരുന്നത്.

Keywords: Man arrested in theft case, Kozhikode, News, Local-News, Mobile Phone, Theft, Police, Case, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?