അണ്ണാ ഹസാരെയുടെ നിരാഹാര സമരം അവഗണിച്ച് കേന്ദ്രം; തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഹസാരെ അനുയായികള്‍

ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നയിക്കുന്ന നിരാഹാര സമരത്തിനോട് കേന്ദ്രം അവഗണന കാണിക്കുന്നതില്‍ പ്രതിഷേധവുമായി ഹസാരെ അനുയായികള്‍. രാം ലീല മൈതാനിയിലാണ് ഹസാരെ നിരാഹാരമിരിക്കുന്നത്. ഹസാരെയുടെ നാടായ റാലിഗണ്‍ സിദ്ദിയില്‍ നിന്നുള്ള അനുയായികള്‍ ഇതിനിടെ ആത്മഹത്യ ഭീഷണി മുഴക്കി. കൂടാതെ ബിജെപി എം പി ദിലീപ് ഗാന്ധിയുടെ വസതിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. അഹമ്മദ് നഗര്‍ ജില്ല എം പിയാണ് ദിലീപ് ഗാന്ധി. 'ഞങ്ങളുടെ ഗ്രാമം ഞങ്ങളുടെ സര്‍ക്കാര്‍ എന്നായിരുന്നു പ്രക്ഷോഭകരുടെ മുദ്രാവാക്യം.

Anna Hazare, National, Protest

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ റാലിഗന്‍ സിദ്ദിയിലേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന പ്രമേയവും ഗ്രാമീണര്‍ പാസാക്കിയിട്ടുണ്ട്. പോലീസിനോടും ജില്ല ഭരണാധികാരികളോടും ഗ്രാമത്തില്‍ നിന്നും പോകാന്‍ ഗ്രാമീണര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

സമരം നടക്കുന്ന രാം ലീല മൈതാനിയില്‍ സര്‍ക്കാര്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചിരിക്കുകയാണെന്ന് മുന്‍ ഗ്രാമസഭാംഗം ആരോപിച്ചു. ഹസാരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് ഉടനെ തീരുമാനമായില്ലെങ്കില്‍ നൂറുകണക്കിന് ഗ്രാമീണര്‍ സ്വയം തീകൊളുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: While talking to India Today, the former Sarpanch of the village said that the BJP government deploys commandos at Ramleela Maidan while our soldiers lose their lives on the border.

Keywords: Anna Hazare, National, Protest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?