ഇന്ത്യന്‍ നാവിക സേനയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്ന് വീണു

അഹമ്മദാബാദ്: (www.kvartha.com 22.03.2018) ഇന്ത്യന്‍ നാവിക സേനയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്ന് വീണു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. നാവികസേനയുടെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Gujarat Drone Crash: Indian Navy's Heron Unmanned Aerial Vehicle Crashes In Porbandar, Ahmedabad, News, Accident, Kochi, Flight, Passengers, National, Technology

എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് വിവരം. അപകടത്തില്‍ ആളപായമില്ലെന്നും നാവികസേന അറിയിച്ചു. പോര്‍ബന്തറിലെ നാവികസേന എയര്‍ ബേസില്‍ നിന്ന് യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ് വിമാനം തകര്‍ന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം കൊച്ചി നേവല്‍ ബേസിലും ഇതേ പൈലറ്റില്ലാ വിമാനം തകര്‍ന്നിരുന്നു. കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപിലായിരുന്നു അപകടം.

Keywords: Gujarat Drone Crash: Indian Navy's Heron Unmanned Aerial Vehicle Crashes In Porbandar, Ahmedabad, News, Accident, Kochi, Flight, Passengers, National, Technology.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?