തെക്കു വടക്ക് കാര്‍ഡ് ഇറക്കി സിദ്ധരാമയ്യ; ലക്ഷ്യം ബി ജെ പിയെ തറപറ്റിക്കല്‍, മോഡിക്കും ബി ജെ പിക്കുമെതിരെയുള്ള പ്രചാരണമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒരു മുഴം മുമ്പെ
ബംഗളൂരു: (www.kvartha.com 23.03.2018) ഉത്തര-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വേര്‍തിരിവു സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിദ്ധരാമയ്യയും കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 'തെക്കു- വടക്കു കാര്‍ഡ്' ഇറക്കി കളം പിടിക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം.
നികുതിപ്പണം സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കാന്‍ 2011ലെ സെന്‍സസ് ആധാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് സിദ്ധരാമയ്യയുടെ ആദ്യ ആക്രമണം . നികുതി വീതിക്കാന്‍ 15-ാം ധനകാര്യ കമ്മിഷന്‍ അടിസ്ഥാനമാക്കേണ്ടത് 2011ലെ സെന്‍സസ് കണക്കാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതുവരെ ധനകാര്യ കമ്മിഷനുകള്‍ 1971ലെ സെന്‍സസ് കണക്കാണ് ഉപയോഗിച്ചിരുന്നത്. ഇതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നാണു സമൂഹമാധ്യമമായ ട്വിറ്ററില്‍ സിദ്ധരാമയ്യ കുറിച്ചത്. കേരള, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി മുഖ്യമന്ത്രിമാരെയും ടാഗ് ചെയ്താണ് സിദ്ധരാമയ്യയുടെ ട്വീറ്റ്.
നികുതി വരുമാനം ഓരോ സംസ്ഥാനത്തിനും വീതിച്ചു കൊടുക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമ്മിഷനാണ്. ഇത്രയും നാള്‍ ഇതു തീരുമാനിക്കുന്നതിനുള്ള മുഖ്യ ഘടകം 1971ലെ സെന്‍സസ് ആയിരുന്നു. പുതിയ കമ്മിഷനോട് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ മതിയെന്നാണു മോഡി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഉത്തരേന്ത്യയില്‍ ജനസംഖ്യയില്‍ വന്ന വര്‍ധന മൂലം നികുതി വരുമാനത്തിന്റെ നല്ലൊരു പങ്കും അങ്ങോട്ടേക്കു പോകുമെന്നതാണു സിദ്ധരാമയ്യയുടെ ആശങ്ക. അതു ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവു വരുത്തും.
2011ലെ സെന്‍സസിലെ വിവരങ്ങള്‍ക്ക് 10% വെയിറ്റേജ് നല്‍കുന്ന ആശയവുമായി മുന്‍ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇതും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ബിഹാര്‍, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ വളര്‍ച്ച തമിഴ്‌നാട്ടില്‍ കുറവാണ്. 2019 ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് 15-ാം ധനകാര്യ കമ്മിഷനു നല്‍കിയിരിക്കുന്ന നിര്‍ദേശം. 2020 ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka chief minister Siddaramaiah hits out at Centr, says Centre futher dividing North-South, Bangalore, News, Karnataka, Trending, Twitter, Chief Minister, Criticism, BJP, Prime Minister, Narendra Modi, National, Election, Politics.

Powered by Info News For You

Comments
Post a Comment