എനിക്കായി പാടുമോ എന്ന് യാത്രയ്ക്കിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് ദുബൈ കിരീടാവകാശി; തന്നോട് പാട്ടുപാടാന്‍ പറഞ്ഞ ആളെ തിരിച്ചറിയാതെ അവള്‍ പാടി, തന്റെ കൂടെ നിന്നു പാട്ടു പാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം
ഷാര്‍ജ: (www.kvartha.com 26.03.2018) എനിക്കായി പാടുമോ എന്ന് യാത്രയ്ക്കിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് ദുബൈ കിരീടാവകാശി. തന്നോട് പാട്ടുപാടാന്‍ പറഞ്ഞ ആളെ തിരിച്ചറിയാതെ അവള്‍ പാടി. എന്നാല്‍ അവള്‍ പോലും അറിയാതെ തന്റെ കൂടെ നിന്നു പാട്ടു പാടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം.
സഞ്ചാര പ്രിയനായ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ രാജകുമാരന്‍ കണ്ടത്. തുടര്‍ന്ന് പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ദുബൈ കിരീടാവകാശിയാണെന്നറിയാതെയാണ് അവള്‍ പാടിയത്.
എന്നാല്‍ തന്റെ കൂടെ നിന്നു പാട്ടു പാടുന്ന ഗായികയുടെ ദൃശ്യങ്ങള്‍ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു. നേരെത്തയും സഞ്ചാരത്തിനിടെ പകര്‍ത്തുന്ന അപൂര്‍വ ദൃശ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയില്‍ ഷെയ്ഖ് ഹമദാന്‍ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ ന്യൂസിലാന്‍ഡിലെ സഞ്ചാര വേളയിലും ഷെയ്ഖ് ഹമദാന്‍ ആളുകളെ അമ്പരിപ്പിച്ചിരുന്നു. അന്ന് വഴിയാത്രക്കാരനായ വ്യക്തിയോട് തങ്ങളുടെ ചിത്രം എടുത്തു തരാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരന്‍ സന്തോഷത്തോടെ ആ ചിത്രം പകര്‍ത്തുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ഫോട്ടോ എടുക്കാന്‍ പറഞ്ഞത് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാനാണെന്നു ദമ്പതികള്‍ അറിഞ്ഞില്ല.
ഷെയ്ഖ് ഹമദാന്‍ ഇവരുടെ ചിത്രം പകര്‍ത്തുന്നതിന്റെ ദൃശ്യം ആരോ പകര്‍ത്തിയിരുന്നു. ഈ ചിത്രം ഷെയ്ഖ് ഹമദാന്റെ സഹോദരനായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയില്‍ തരംഗമാവുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai crown princes video getting viral, Sharjah, News, Gulf, Dubai, Social Network, Passenger, Singer, World.
Powered by Info News For You

Comments
Post a Comment