ഈ കോളേജിലെ വിദ്യര്‍ത്ഥികളെ കണ്ടു പഠിക്കണം, ഇവര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനം മഹത്തരം

നീലേശ്വരം:(www.kasargodvartha.com 16/03/2018) സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച് കാസര്‍കോട് മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് സഹായഹസ്തം നീളുന്നു. പ്ലാസ്റ്റിക്ക് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ വിറ്റ് കിട്ടിയ പണവും നാട്ടുകാരില്‍ നിന്നും സഹപാഠികളില്‍ നിന്നും നിര്‍ലോഭമായ സഹകരണവും ലഭിച്ചതോടെ രണ്ട് വീടുകളുടെ പണി പൂര്‍ത്തിയാക്കി നല്‍കിയതോടൊപ്പം കഴിഞ്ഞവര്‍ഷം ഉപജീവനത്തിനായി ആടിനെ സംഭാവന നല്‍കിയിരുന്നു. 15000 രൂപയോളം ചിലവാക്കി കഴിഞ്ഞദിവസം ഒരു പശുവിനെ സംഭാവന നല്‍കിയത് നാരായണി-പൊക്കന്‍ ദമ്പതികള്‍ക്കാണ്.

News, Nileshwaram, Kerala, College, Students, Model college Madikai students social activities


ആദ്യത്തെ കിടാവിനെ കോളേജിന് നല്‍കണമെന്നതാണ് കരാര്‍. സഹായഹസ്തം ഇനിയും നീളും എന്ന് സംസ്ഥാനതലത്തില്‍ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.സുമി അഭിപ്രായപ്പെട്ടു. ഒപ്പം വളണ്ടിയര്‍ ലീഡര്‍ മിഥുന്‍ കുമാര്‍ ഉണ്ട്. പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥനും , മുന്‍ പ്രോഗ്രാം ഓഫീസര്‍ യു.ശശിമേനോനും സദാസഹായഹസ്തവുമായി കൂടെയുണ്ട്. വിദ്യാര്‍ത്ഥികളും ജീവനക്കാരും നാട്ടുകാരും പ്രോത്സാഹനം നല്‍കുന്നുമുണ്ട്.

News, Nileshwaram, Kerala, College, Students, Model college Madikai students social activities

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Nileshwaram, Kerala, College, Students, Model college Madikai students social activities


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?