ദേശീയഗാനത്തോട് അനാദരവ്: എസ്.എഫ്.ഐ നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി (www.evisionnews.co): കോളജ് ക്ലാസ് മുറിയില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറി അസ്ലം സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കെ.എസ്.യു പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
കോളജില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഇയാള്‍ അപഹാസ്യകരമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കോളജ് വിടുന്നതിന് മുമ്പുള്ള ദേശീയഗാനത്തിനിടെ അസ്ലം ക്ലാസിനകത്ത് നടക്കുന്നതും അറ്റന്‍ഷനായി നില്‍ക്കുന്ന സഹപാഠികളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്ലാസ് മധ്യത്തില്‍ വന്നുനിന്ന് ഹാസ്യരൂപേണ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?