യോഗി സര്‍ക്കാരിതിരെ യുപി മന്ത്രി ഒജെ രാജ്ഭര്‍; സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷേത്രങ്ങളില്‍ മാത്രം

ലഖ്‌നൗ: (www.kvartha.com 19.03.2018) യുപിയിലെ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് മന്ത്രി ഒജെ രാജ്ഭര്‍. സര്‍ക്കാര്‍ പാവങ്ങളുടെ ക്ഷേമത്തിലല്ല മറിച്ച്, ക്ഷേത്രങ്ങളിലാണ് ശ്രദ്ധപതിപ്പിക്കുന്നതെന്നും രാജ്ഭര്‍ പറഞ്ഞു. ഇതേ പാവങ്ങളാണ് സര്‍ക്കാരിന് വോട്ടു നല്‍കി അധികാരത്തിലേറ്റിയത്. സംസാരങ്ങള്‍ ഗംഭീരമാണെങ്കിലും ഒന്നും പ്രവൃത്തിയില്‍ വരുന്നില്ലെന്നും രാജ്ഭര്‍ പറഞ്ഞു.

യുപി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. നരേന്ദ്ര മോഡി സര്‍ക്കാരും യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

UP minister OJ Rajbhar slams Yogi govt, says focus only on temples

സഖ്യമുണ്ടാക്കി ഭരണത്തിലേറുന്ന ബിജെപിയുടെ നാടകം അവസാനിപ്പിക്കണമെന്നും രാജ്ഭര്‍ ആവശ്യപ്പെടുന്നു. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റാണ് രാജ്ഭര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Saying there is a lot of talk but little action on the ground, Suheldev Bharatiya Samaj Party chief Rajbhar said the BJP is not following 'coalition dharma'.

Keywords: National, BJP, UP, Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?