ജാസിമിന്റെത് കൊലയെന്നുറപ്പിച്ച് നാട്ടുകാര്‍: ജനകീയ ആക്ഷന്‍ കമ്മിറ്റി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
ഉദുമ (www.evisionnews.co): മാങ്ങാട്ടെ ജാസിമിന്റെ മരണം അപകട മരണമല്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിന് പുതിയ പൊലീസ് ടീമിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നാലുദിവസം മുമ്പ് കാണാതായ ജാസിമിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് റെയില്‍വേ ട്രാക്കിന് സമീപമാണ് കണ്ടെത്തിയത്. അപകടത്തില്‍ അസ്വാഭാവികത ഇല്ലെന്നും അപകട മരണമാണെന്നുമാണ് പൊലീസ് കണ്ടെത്തല്‍. അപകടത്തില്‍ മരണപ്പെട്ടതാണെങ്കില്‍ കൂട്ടുകാര്‍ എന്തിന് ഇത്ര ദിവസം മറച്ചുവെച്ചു എന്നാണ് ആക്ഷന്‍ കമ്മിറ്റി ചോദിക്കുന്നത്.
മാര്‍ച്ചിന് കല്ലട്ര മാഹിന്‍ ഹാജി, ടി.ഡി കബീര്‍ തെക്കില്‍, അന്‍വര്‍ മാങ്ങാട്, റൗഫ് ബായിക്കര, ജാസീമിന്റെ പിതാവ് ജാഫര്‍, ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ്ഷാ, സൈഫുദ്ദീന്‍ മാക്കോട്, കബീര്‍ മാങ്ങാട്, മൊയ്തു കല്ലട്ര ശിഹാബ് കടവത്ത്, മുനീര്‍ കടവത്ത്, റിയാസ് കിഴൂര്‍, ഇല്യാസ് കിഴൂര്‍, ഉസ്മാന്‍, അഷ്‌കര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് ബേക്കല്‍ പൊലീസ് സ്റ്റേഷന് മുന്‍വശം പൊലീസ് തടഞ്ഞു.
Powered by Info News For You

Comments
Post a Comment