കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാലിന്റെ വീട്ടിലെ റെയ്ഡ്; വിജിലന്‍സിന് രജിസ്‌ട്രേഡ് കത്തുമായി സഹോദരന്‍ രംഗത്ത്, സീല്‍ ചെയ്ത അലമാരകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 07.03.2018) കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാലിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിന് രജിസ്‌ട്രേഡ് കത്തുമായി സഹോദരന്‍ ബി.എം സാദിഖ് രംഗത്ത്. വിജിലന്‍സ് സീല്‍ ചെയ്ത അലമാരകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തണമെന്നാണ് സാദിഖ് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ജമാലിന്റെ കുടുംബവീട്ടില്‍ വിജിലന്‍സ് വന്‍ സന്നാഹത്തോടെയെത്തി റെയ്ഡ് നടത്തിയത്. റെയ്ഡിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ജമാലിന്റെ മുറിയിലുണ്ടായിരുന്ന അലമാരയുടെ താക്കോല്‍ ലഭ്യമല്ലാത്തതിനാല്‍ ബലം പ്രയോഗിച്ച് തുറക്കുവാന്‍ സമീപത്തെ വീട്ടില്‍ താമസിക്കുന്ന സാദിഖ് ഡല്‍ഹിയിലുള്ള ജമാലിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അലമാര കൊല്ലപ്പണിക്കാരനെ ഉപയോഗിച്ച് പരിശോധനാ സംഘം അലമാര തുറന്നു പരിശോധിച്ചുവെങ്കിലും ആരോപിച്ച രീതിയിലുള്ള യാതൊരു രേഖകളും ലഭിച്ചിരുന്നില്ല. ഒരു ദിവസംമുഴുവന്‍ പരിശോധിച്ച് കണ്ടെടുത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 11 രേഖകള്‍ ഭാര്യാ മാതാവ് മരണപ്പെട്ടപ്പോഴുള്ള ലേക് ഷോര്‍ ആശുപത്രിയിലെ ബില്ലുകള്‍, ഭാര്യയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബി.എം ജമാലിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ്, ജമാല്‍ നഷ്ടപ്പെട്ടതായി കണക്കാക്കിയിരുന്ന ഒറിജിനല്‍ പാന്‍ കാര്‍ഡ്, കാക്കനാടുള്ള ഒരു ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നും ബെഡ് വാങ്ങിയതിന്റെ ബില്‍, കുടുംബ വീടിന്റെ നികുതി അടച്ച രസീതുകള്‍ എന്നിവയായിരുന്നു.

പരിശോധിച്ച മറ്റു ഫയലുകളെല്ലാം ജമാല്‍ അഭിഭാഷക ജോലി നിര്‍ത്തിയപ്പോഴുള്ള കേസ് ഫയലുകളും മുമ്പ് കെ എസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായിരുന്ന പത്രവാര്‍ത്തകളും ഫോട്ടോകളുമായിരുന്നു. ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫൈനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന മൂത്ത സഹോദരന്‍ ബി.എം ഇര്‍ഷാദിന്റെയും കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മാതാവിന്റെയും അലമാരകള്‍ താക്കോലുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ സഹോദരന്‍ സിദ്ദീഖ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ട വിജിലന്‍സ് വിഭാഗം അലമാരകള്‍ സൗകര്യപൂര്‍വ്വം പിന്നീട് തുറക്കാമെന്നും സഹോദരന്‍ ഇര്‍ഷാദ് ദുബൈയില്‍ നിന്നും വരുന്ന സമയം അറിയിച്ചാല്‍ മതിയെന്നും അതുവരെ സീല്‍ ചെയ്യുകയാണെന്നും അറിയിച്ചുകൊണ്ട് തിരിച്ചുപോവുകയായിരുന്നു.

എന്നാല്‍ ബി.എം ജമാലിനെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നതിന്റെ അപകടം മനസിലാക്കിയതിനാലാണ് സാദിഖ് ഇപ്പോള്‍ പോലീസ് കാവല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ മാതാവ് ഇപ്പോള്‍ കോഴിക്കോട്ട് ചികിത്സയിലാണെന്നും ചികിത്സയുടെ ഭാഗമായി മാഹി സ്വദേശിനിയായ തന്റെ ഭാര്യ അധികവും കോഴിക്കോടാണ് താമസമെന്നും താ്ന്‍ കുറച്ചുകാലത്തേക്ക് വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണെന്നും ജമാലിന്റെ ശത്രുകള്‍ ഈ അലമാരകള്‍ കടത്തിക്കൊണ്ടുപോകാനോ സീല്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനാല്‍ വളരെ പഴക്കമുള്ള കുടുംബ വീടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് സഹോദരന്‍ ബി.എം ഇര്‍ഷാദ് നാട്ടിലെത്തുന്നതു വരെ അടിയന്തിരമായി മതിയായ പോലീസ് കാവല്‍ ഏര്‍പെടുത്തണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും വിജിലന്‍സ് എസ് പിക്കും അപേക്ഷ സമര്‍പിച്ചിട്ടുള്ളത്.

Related News:
അഡ്വ. ജമാലിനെതിരായ വിജിലന്‍സ് റെയ്ഡിനുപിന്നില്‍ രാഷ്ട്രീയ കരുനീക്കങ്ങളെന്ന് ആരോപണം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടയിടല്‍

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്; സ്വത്തിടപാട് സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ്, രേഖകള്‍ നേരത്തെ തന്നെ ലഭിച്ചതായും അധികൃതര്‍

തന്റെ പേരിലുള്ളത് കോഴിക്കോട്ട് 6 സെന്റ് സ്ഥലവും ഉദുമയില്‍ 10 സെന്റ് സ്ഥലവും മാത്രം; സ്വത്ത് വിവരം 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നുവെന്ന് അഡ്വ. ബി.എം ജമാല്‍, അന്വേഷണം നടത്തുന്നത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലെന്ന് വിജിലന്‍സ് എസ് പി

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന

Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vigilance-raid, Top-Headlines, Vigilance raid in B.M Jamal's house; Brother's letter to Vigilance CI
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?