പാക് വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 18.03.2018) ജമ്മു കശ്മീരിലെ ബലാകോട്ടെയില്‍ പാക് വെടിവെപ്പില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ വെടിവെച്ചത്.

ഇന്ത്യയുമായി സന്ധി സംഭാഷണത്തിനില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞതിന് പിന്നാലെയാണ് വെടിവെപ്പ്.

ceasefire violation, Pakistan ceasefire violation, Pakistan Army, Pakistan, Balakote

ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുന്നുവെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് സ്ഥാനമില്ലെന്നുമായിരുന്നു മുഹമ്മദ് ആസിഫിന്റെ പ്രസ്താവന.

ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ച് ഇന്ത്യന്‍ നയതന്ത്രജ് ഞരെ പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. 2018ന്റെ തുടക്കം മുതല്‍ ആകെ 190 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായെന്ന് കഴിഞ്ഞ മാസം പാക് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "India is violating ceasefire agreement time and again on the Line of Control and the Working Boundary. In such circumstances we are not expecting improvement in relations between the two countries," Asif was quoted as saying by state-run Radio Pakistan.

Keywords: ceasefire violation, Pakistan ceasefire violation, Pakistan Army, Pakistan, Balakote





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?