ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട സി മുഹമ്മദ് കുഞ്ഞി പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചുവരുന്നു
കാസര്‍കോട്: (www.kasargodvartha.com 25.03.2018) മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പഴയകാല മുസ്ലിംലീഗ് നേതാവുമായ സി അഹമ്മദ് കുഞ്ഞി മുസ്ലിംലീഗിലേക്ക് തിരിച്ചുവരുന്നു. നേതൃത്വവുമായുള്ള കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് അഹമ്മദ്കുഞ്ഞിക്ക് മുസ്ലിംലീഗില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. പുതിയ ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനുമായി നടത്തിയ ചര്‍ച്ചയില്‍ അഹമ്മദ്കുഞ്ഞിക്ക് ലീഗില്‍ അംഗത്വം നല്‍കാന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ അംഗത്വത്തിനായി അഹമ്മദ്കുഞ്ഞി പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയതായി മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ വെളിപ്പെടുത്തി.
സി അഹമ്മദ്കുഞ്ഞി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ വ്യക്തികേന്ദ്രീകൃതമാകുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പരസ്യപ്രസ്താവന നടത്തിയതിനാണ് അഹമ്മദ്കുഞ്ഞിയെ മുസ്ലിംലീഗില്‍ നിന്നും പുറത്താക്കിയത്. പിന്നീട് സിപിഎമ്മില്‍ ചേരുകയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗമായി മാറുകയും ചെയ്തു.
1996-2001 കാലഘട്ടത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായത്. പിന്നീട് പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായ ന്യൂനപക്ഷ ക്ഷേമ സമിതിയില്‍ അംഗമായി. പിന്നീട് സിപിഎം വിട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അഹമ്മദ്കുഞ്ഞി ഇടതുമുന്നണിക്കു വേണ്ടി പര്യടനത്തിനിറങ്ങി. കന്നട മേഖലയിലെ ജനസ്വാധീനവും കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ഉടമയായ അഹമ്മദ്കുഞ്ഞിയെ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന ലക്ഷ്യവും ലീഗിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Manjeshwaram, Political party, C.Mohammed Kunhi against come to Muslim league
< !- START disable copy paste -->Keywords: Kasaragod, Kerala, news, Muslim-league, Manjeshwaram, Political party, C.Mohammed Kunhi against come to Muslim league
Powered by Info News For You

Comments
Post a Comment