ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ പിഞ്ചു കുഞ്ഞും

കാസര്‍കോട് : (www.kvartha.com 30.03.2018) ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പിഞ്ചു കുഞ്ഞും. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍കോട് ജില്ലയില്‍ നിന്നും നാടുവിട്ട മലയാളികളാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതെന്നാണ് സ്ഥിരീകരണം. സിറിയയില്‍ സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്‌സിന് വിവരം കിട്ടി.

മാത്രമല്ല, ഇവരേക്കുറിച്ച് അന്വേഷണം നടത്തിവരുന്ന എന്‍ഐഎ യും വിവരം സ്ഥിരീകരിച്ചു. ഏജന്‍സികളില്‍ നിന്നും വിവരം കിട്ടിയതായി ഡിജിപിയും വ്യക്തമാക്കി. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദുമാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേരത്തേ കാസര്‍കോട് നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിലേക്ക് പോയത്. അവിടെ നിന്നായിരുന്നു ഇവര്‍ സിറിയയിലേക്ക് കടന്നത്.

Four Malayali ISS persons killed in US bomb attack, kasaragod, Terror Attack, Bomb Blast, Obituary, Killed, Child, News, Kerala

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഏജന്‍സികളും സമാനരീതിയില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.


Keywords: Four Malayali ISS persons killed in US bomb attack, kasaragod, Terror Attack, Bomb Blast, Obituary, Killed, Child, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?