സെക്‌സ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തയാളെ കുത്തിപരിക്കേല്പിച്ച് ജീവനോടെ കത്തിച്ചു; മൃതദേഹം കണ്ടെത്തിയത് നദിക്കരയില്‍ നിന്നും

ഭുവനേശ്വര്‍: (www.kvartha.com 27.03.2018) നദിക്കരയില്‍ നിന്നും കണ്ടെത്തിയ പാതി കത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഉന്മയ് പധി എന്നയാളുടേതാണ് മൃതദേഹം. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ സെക്‌സ് വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ പ്രതിയാണിയാള്‍.

മറ്റൊരു സ്ത്രീക്കൊപ്പമുള്ള വീഡിയോ ആണ് പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കുത്തി വീഴ്ത്തിയ ശേഷം ഇയാളെ ജീവനോടെ കത്തിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മാര്‍ച്ച് 21നാണ് മൃതദേഹം കൗഖൈ നദി കരയില്‍ നിന്നും കണ്ടെത്തിയത്.

National, Murder, Videos

ഉന്മയുടെ ലാപ്പ് ടോപ്പും, മൊബൈല്‍ ഫോണുകളും ബൈക്കും കത്തിയ നിലയില്‍ നദിക്കരയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അക്രമി ഉന്മയെ തലയ്ക്കടിച്ച് വീഴ്ത്തി കുത്തി മുറിവേല്പിച്ചു. വയറിലാണ് കുത്തേറ്റിരിക്കുന്നത്. ശേഷം ജീവനോടെ തീകൊളുത്തുകയായിരുന്നു.

പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വൈറലായ സെക്‌സ് വീഡിയോയിലെ യുവതിയേയും ചോദ്യം ചെയ്തു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഈ യുവതിക്കൊപ്പമുള്ള അന്‍പതോളം വീഡിയോകളാണ് ഉന്മയ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ഒരു സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയാണ് യുവതി. കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളിലും ഉന്മയ് യുവതിക്കൊപ്പമുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Over 50 intimate video clips featuring him along with a woman colleague of Bhadrak district went viral on social media in 2017 and also days before the murder. He was also arrested for this last year.

Keywords: National, Murder, Videos


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?