ബസ്റ്റാന്റ് വെള്ളക്കെട്ടായി,പ്രതിഷേധമുയര്‍ന്നപ്പോള്‍ വീണ്ടും ടാറിംങ്ങ്

പയ്യന്നൂര്‍:(www.kvartha.com 15/03/2018) നാല് ദിവസമായി തുടരുന്ന പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെ റീടാറിംങ്ങിനിടയില്‍ ബസ്റ്റാന്റില്‍ കുഴി രൂപപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ഇതേ തുടര്‍ന്ന് ഡ്രൈവര്‍മാരും നാട്ടുകാരും കരാറുകാരന്റെ നേരെ തിരിഞ്ഞപ്പോള്‍ കുഴിയടക്കാന്‍ വീണ്ടും ടാറിംങ്ങ് നടത്തി.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ പുതിയതായി ടാര്‍ ചെയ്ത ബസ്റ്റാന്റില്‍ വെള്ളം കെട്ടിയതാണ് പ്രതിഷേധമുയരാന്‍ ഇടയാക്കിയത്.

News, Payyannur, Kannur, Kerala, Road tarring, Road tarring issue in payanur old busstand


ടാറിംങ്ങിന് മുമ്പ് ഇവിടെ വെള്ളം കെട്ടി നില്‍ക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ ടാറിംങ്ങ് നടത്തിയതിലെ അപാകതയാണ് കുഴിയുണ്ടാകുന്നതിനും വെള്ളം കെട്ടികിടക്കുന്നതിനും കാരണമായതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു.

ജനങ്ങളെ പൊരിവെയിലത്ത് നിര്‍ത്തിയുള്ള ടറിംങ്ങ് നാലാം ദിവസമാണെന്നും ഇത്രയും സമയമെടുത്ത് നടത്തിയ ടാറിംങ്ങിലാണ് അപാകതയെന്നും പരിഹരിക്കണമെന്നും ഒരേസ്വരത്തില്‍ ആവശ്യമുയര്‍ന്നു.ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കാവാക്കാന്‍ ഇവിടെ വീണ്ടും ടാര്‍ചെയ്യാമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. ഉടന്‍തന്നെ തൊഴിലാളികളെ ഉപയോഗിച്ച് വീണ്ടും ടാറിംങ്ങ് നടത്തുവാനുള്ള നടപടിയും ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Road tarring, Road tarring issue in payanur old busstand


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?