ലഹരിക്കടത്ത്; ഗള്‍ഫ് ജയിലുകളില്‍ ഹോമിക്കപ്പെടുന്ന യുവത്വം, ഉത്തരവാദി ആര്?

അസ്ലം മാവില

(www.kvartha.com 20/03/2018) ഇയ്യിടെയായി ഇതൊരു സ്ഥിരം വാര്‍ത്തയാണ്. ലഹരി വസ്തുക്കള്‍ ഗള്‍ഫില്‍ കൊണ്ട് പോകുന്നതിനിടെ പിടിക്കപ്പെടുക എന്നത്. പതിവ് പോലെ ഈ വിഷയത്തില്‍ ഉത്തരമലബാറുകാരാണ് മുന്നില്‍, പ്രത്യേകിച്ചു കാസര്‍കോട്ടുകാര്‍.

ഗള്‍ഫുനാടുകളിലെ വിവിധ ജയിലുകളില്‍ നൂറുകണക്കിന് മലയാളികളുണ്ട്, ഒന്നുകില്‍ ശിക്ഷ കാത്ത്, അല്ലെങ്കില്‍ ആരെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് വൃഥാ പ്രതീക്ഷയും വെച്ചു പുലര്‍ത്തി (ആര് വരാന്‍ )

ഇന്ന് ഒരു ട്രെണ്ട് ശ്രദ്ധിച്ചിട്ടുണ്ടോ ? ഗള്‍ഫിലെങ്ങാനും ഒരാള്‍ തൊണ്ടിസഹിതം ( ലഹരി പദാര്‍ഥങ്ങള്‍ ) പിടിക്കപ്പെട്ടാല്‍ ഉടനെ മൂക്ക് പിഴിഞ്ഞും അല്ലാതെയും കുറേ വോയിസ് ഇറങ്ങും, ഈ പയ്യന്‍ നിരപരാധിയാണ്, ഒന്നുമറിയാത്ത പാവമാണ്, കുഞ്ഞമ്മേടെ / മച്ചൂനന്റെ മോനാണ് പൊതി കൊടുത്ത് ആ കുഞ്ഞനെ പറ്റിച്ചത് എന്നൊക്കെ. എന്നിട്ട് ബന്ധുക്കളുടെ വക കുറെ ശാപവാക്കുകളും...

Article, Gulf, Drugs, Family, Gulf jail, Relatives, Parents,Article about ganja Mafia


ഈ മൂക്ക് പിഴിഞ്ഞ് പറച്ചിലില്‍ എത്രമാത്രം വാസ്തവമുണ്ടോ ആവോ? ലഹരിപ്പൊതികള്‍ ഗള്‍ഫില്‍ പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എല്ലാ ദിവസവും കേള്‍ക്കാത്ത, വായിക്കാത്ത ആരെങ്കിലുമുണ്ടോ ഈ ഭൂമി കേരളത്തില്‍? ഒരു നീക്കുപോക്കുമില്ലാതെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും അത്ര ധൈര്യത്തില്‍ പുതുതായി ഗള്‍ഫില്‍ പോകുന്നവന്റെ കയ്യില്‍ പൊതി വെറുതെ അങ്ങ് കൊടുത്ത് വിടുമോ ? പോകുന്നവന്‍ അഴിച്ചും സൂക്ഷിച്ചും നോക്കാതെ കണ്ണും പൊത്തി ആ മാണിക്യപൊതി ആദരവോടെ വാങ്ങി സ്വന്തം ബാഗിലിടുമോ ? അരി ഭക്ഷണം എല്ലാവരും കഴിക്കുന്നതാണല്ലോ, അല്ലേ ?

ഒരു നാട്ടില്‍ നല്ല മനുഷ്യരെ അത്ര പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പൊടിക്കച്ചവടക്കാരനെ ഏത് കുരുടനും എളുപ്പത്തില്‍ തിരിച്ചറിയും. ചുളുവില്‍ വളഞ്ഞ വഴിയില്‍ കാശുണ്ടാക്കാന്‍ ശ്രമിക്കുന്നവനെ (ഏത് സോര്‍സ് ഉപയോഗിച്ചാലും) നാട്ടുകാര്‍ക്ക്, വളരെ പെട്ടെന്ന് സ്‌പോട്ട് ചെയ്യാന്‍ സാധിക്കുമെന്നത് നാട്ടുനടപ്പുരീതിയാണ്. ( ഉദ്യോഗസ്ഥന്മാരില്‍ കൈക്കൂലിക്കള്ളന്മാരെ ഒറ്റ നോട്ടത്തിന് മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ആറാമിന്ദ്രിയം തന്നെയാണ് ഈ വിഷയത്തിലും പൊതുജനം ഉപയോഗിക്കുന്നത് )

ഈ ലഹരി ഏജന്റുന്മാരുടെ സഹായഹസ്തത്താല്‍ ആരെങ്കിലും അക്കരെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മൂക്ക് താഴോട്ടുള്ള ആര്‍ക്കും മനസ്സിലാകും ഇവന്‍ കാര്യര്‍ക്ക് കാര്യമായ പണി കൊടുക്കുമെന്ന്. ആദ്യം ഏജന്റ് നല്ലൊരു ശതമാനം അഡ്വന്‍സ് നല്‍കിയിട്ടാണ് ക്യാരിയര്‍ പണിക്ക് വിളിക്കുന്നത് തന്നെ. അതൊക്കെ വാങ്ങി എണ്ണിതിട്ടപ്പെടുത്തിയാണ് കാരിയര്‍ മാന്യന്‍ ഈ പണിക്ക് പ്രവേശിക്കുക എന്നത് അതിലെ ടെര്‍മ്‌സ് & കണ്ടീഷനിലെ ഒന്നാം വാചകമല്ലേ !

ഇത്തരം ലഹരിമാഫിയകളുടെ വലയില്‍ ഒന്നുമറിയാതെ വീഴുന്നവര്‍ വളരെ വളരെ കുറവാണ്. അധികം പേരും കാശിന്റെ ആര്‍ത്തിയില്‍ അറിഞ്ഞ് കൊണ്ട് വലയില്‍ ചാടുകയോ സമ്മര്‍ദ്ദം കൊണ്ട് ചാടാന്‍ നിര്‍ബന്ധിതനാവുകയോ ചെയ്യുകയാണ്.

അയല്‍പ്പക്കത്തെ പളപളപ്പ് ജീവിതം, കുടുംബത്തിലെ ആഢംബരങ്ങള്‍, എളുപ്പത്തില്‍ പണമുണ്ടാക്കുന്ന ബന്ധുമിത്രാദികള്‍, അവര്‍ കല്യാണത്തിനും വീട്ടിനും വാഹനത്തിനും ചെലവഴിക്കുന്ന ലക്ഷങ്ങള്‍, അവര്‍ക്ക് കിട്ടിയ വി ഐ പി കല്യാണാലോചനകള്‍, അമിതമായ സാമ്പത്തിക സ്രോതസ്സില്ലെന്ന ഒറ്റ കാരണം കൊണ്ട് മാത്രം സ്വന്തം പെങ്ങള്‍ക്ക് ഒഴിവായ വിവാഹാലോചനകള്‍, ദുരഭിമാനം മൂത്ത് കടബാധ്യത ഉണ്ടാക്കിയ കല്യാണങ്ങള്‍ ഇവയൊക്കെ കണ്ടും കേട്ടും മടുത്ത് നില്‍ക്കക്കള്ളിയില്ലാതെ ചില പയ്യന്മാര്‍ 'അതെങ്കില്‍ അത് , എളുപ്പത്തില്‍ കുറച്ച് കാശുണ്ടാക്കാം, കാശായാല്‍ അതുപയോഗിച്ച് കാശായ ഇടവഴിയുടെ പേരുദോഷം പിന്നൊരിക്കല്‍ മാറ്റുകയും ചെയ്യാം ' എന്ന തീരുമാനത്തിലേക്കെത്തുന്നു, സാഹചര്യങ്ങള്‍ അവരെ കൊണ്ടെത്തിക്കുന്നു എന്ന് പറയുന്നതാണ് ശരി.

പൊതിക്കെട്ട് വിഷയത്തില്‍ പിടിക്കപ്പെട്ട് ഗള്‍ഫ് ജയിലുകളില്‍ ഖുബ്ബൂസ് തിന്നു കഴിയുന്ന മലയാളിയുടെ (ആരുടെയും ) ചരിത്ര പശ്ചാത്തലം ഏകദേശം ഇതൊക്കെ തന്നെ. ഉദ്ദേശം ഒന്ന് ത്സടുതിയില്‍ കാശുണ്ടാക്കുക അതേത് വളഞ്ഞ വഴിയായാലും.

ഇങ്ങിനെ വളഞ്ഞ വഴിയില്‍ കിട്ടുന്ന വരുമാനം ഇവര്‍ ആദ്യം കൊണ്ടിടുന്നത് അഗതിമന്ദിരങ്ങളിലോ ആരാധനാലയങ്ങളിലോ കാണിക്ക ഡബ്ബയിലോ ആയിരിക്കും. അതുപദേശിച്ചു കൊടുക്കാനുമാളുണ്ടാകും. അങ്ങിനെ അവര്‍ പവിത്ര സ്ഥാപനങ്ങള്‍ യാതൊരെ ദയാ ദാക്ഷിണ്യമില്ലാതെ പാഷാണം കലക്കും. അതിലും ദയനീയമായത്, ഈ പണസഞ്ചി വാങ്ങാന്‍ കൊഞ്ഞനം കുത്തിയ ഞ്യായം പറഞ്ഞ് വെളുക്കെ ചിരിച്ച് കുറെ ഭാരവാഹികള്‍ ഒരുങ്ങി പുറപ്പെടുന്ന കാഴ്ചയാണ്. (വരുമാന സ്രോതസ്സ് അറിയാത്ത ഒരു നയാപൈസയും വാങ്ങാതിരുന്നാല്‍ ഇവരുടെ 'കാണിക്കയിടല്‍ ' അപ്പാടെ നില്‍ക്കും. )

ഹഫ്ത ഉപയോഗിച്ച് ഈ 'പാവങ്ങളെ' ജയിലിറക്കാന്‍ പറ്റുമോന്ന് അന്വേഷിച്ച് ചിലര്‍ അവിടെയുള്ള സംഘടനകളെ സമീപിക്കുന്നുണ്ടത്രെ! ലഹരിക്കാരുടെ ഏജന്റ് എന്ന് സംശയിച്ചാലോ എന്നേ അങ്ങിനെ ഒരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കാന്‍ ചിലര്‍ കാരണമായി കാണുന്നതും ( ഇല്ലെങ്കില്‍ പൊയ്ക്കളയും എന്നായിരിക്കും നേരര്‍ഥം). അങ്ങിനെ ഈ സാമുഹ്യ ദ്രോഹികളെ ചുളുവില്‍ അഴിക്കുള്ളില്‍ നിന്ന് ഇറക്കാന്‍ പറ്റുമെങ്കില്‍ പിന്നെ എന്തിനാണ് ഗവണ്‍മെന്റ് ശിക്ഷ വിധിച്ചു ഈ 'മാന്യരെ' ജയിലിലടക്കുന്നത് ? വലിയ വായില്‍ വര്‍ത്തമാനം പറയുന്ന ഈ സംഘടനക്കാരെ തന്നെ പ്രതികളെ കയ്യോടെ ഏല്‍പ്പിച്ചാല്‍ മതിയല്ലോ ?

നാട്ടിലായാലും വിദേശത്തായാലും ഇത്തരം ദുഷ്ടന്മാരെ ജയിലിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. കടല്‍ കടന്നാല്‍ തെറ്റ് തെറ്റല്ലാതാകുമോ ? ഗള്‍ഫ് കൂട്ടായ്മകള്‍ ഉപകാരം ചെയ്യുന്നില്ലെങ്കില്‍ വേണ്ട, ഇമ്മാതിരി പാലം പണിക്ക് സപ്പോര്‍ട്ട് പറയാന്‍ നില്‍ക്കരുത്. കുറച്ച് കൊല്ലം ആ പണാര്‍ത്തി മൂത്ത പകല്‍ മാന്യന്മാര്‍ അഴിക്കുള്ളില്‍ കഴിയട്ടെ. അതിന് നിങ്ങള്‍
എല്ലുമുറിയെ പണി എടുത്ത് അന്തിക്കള്ള് കുടിച്ച് വീട്ടില്‍ ഒച്ചയും ബഹളവും വെക്കുന്ന ഗൃഹനാഥനെ കുറിച്ചായിരുന്നു ഒരു കാലത്ത് കേരളത്തിലെ എഴുത്തും പ്രസംഗങ്ങളും. ഇപ്പോള്‍ അതൊക്കെ മാറി, എല്ലിന് ഇറച്ചികുത്തി അതില്‍ തൊന്തരാവായി എന്തും ചെയ്ത് കളയാമെന്ന ചെറിയ പ്രായത്തിലുള്ളവരുടെ ചെയ്തികളെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തയും എഴുത്തും പറച്ചിലും.
മക്കളെയും അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും ആദ്യം ഉപദേശിക്കേണ്ടതും സമ്മര്‍ദ്ദം ചെലുത്തേണ്ടതും വളഞ്ഞ വഴിയില്‍ കാശുണ്ടാക്കാനല്ല. വളയാത്ത നട്ടെല്ലില്‍ ആണിനെ പോലെ പണിയെടുത്ത് ജീവിതമാരംഭിക്കാനാണ്. പിടി കൊടുക്കാഞ്ഞാല്‍ മക്കളുടെ ധൈര്യവും തറവാട്ട് മഹിമയും സമം ചേര്‍ത്ത് പറഞ്ഞും, പിടിക്കപ്പെട്ടാല്‍ മൂക്ക് പിഴിഞ്ഞ് കരഞ്ഞും കണ്ണു കലക്കി കാണിച്ചും കാട്ടിക്കൂട്ടുന്ന പൊറാട്ട് നാടകക്കള്‍ മാതാപിതാക്കളായാലും ബന്ധുക്കളായാലും നിര്‍ത്തുക. പൊതുജനം പത്രം വായിക്കുന്നവരും എന്നും തട്ടുകട സന്ദര്‍ശകരുമാണ്, അവര്‍ക്കറിയാത്ത അന്നന്നത്തെ നാട്ടുവര്‍ത്തമാനങ്ങളില്ല.

അപ്പോള്‍ ചോദ്യം ബാക്കി, ആരാണ് ഇതിനൊക്കെ ഉത്തരവാദി ? വീട്ടുകാര്‍, അടുത്ത കുടുംബക്കാര്‍, ഉറ്റ സുഹൃത്തുക്കള്‍. ഇവരല്ലാതെ പിന്നെ ആര് ? ഇവര്‍ പിരി കയറ്റുന്നത് കൊണ്ടല്ലേ പിള്ളേര്‍ ഇമ്മാതിരി വയ്യാവേലിക്ക് ഇറങ്ങിത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Gulf, Drugs, Family, Gulf jail, Relatives, Parents,Article about ganja Mafia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?