ആകാശ് തില്ലങ്കേരിയെ കാണാന്‍ ജയിലില്‍ യുവതിക്ക് വഴിവിട്ട സഹായം; ഒരു പകല്‍ മുഴുവന്‍ യുവതി ഒപ്പം ഉണ്ടായിരുന്നതായി കെ സുധാകരന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: (www.kvartha.com 23.03.2018) യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കാണാന്‍ ജയിലിലെത്തിയ യുവതിക്ക് അധികൃതര്‍ വഴിവിട്ട സഹായം നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ഗുരതരമായ നിമയലംഘനം നടക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ട ലംഘനം നടത്തി സമയം അനുവദിച്ചെന്നാണ് സുധാകരന്റെ ആരോപണം. മാത്രമല്ല, സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി.
കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ശുഐബ് വധക്കേസില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയവരെ തടവുകാര്‍ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സുധാകരന്‍ ഡിജിപിക്ക് അയച്ച കത്തില്‍ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനമില്ലാത്തയിടങ്ങളിലേക്ക് ആകാശ് തില്ലങ്കേരിയേയും യുവതിയേയും കടത്തിവിട്ടു. ഇതുവഴി ആകാശുമായി സ്വതന്ത്രമായി ഇടപെടാന്‍ യുവതിക്ക് അവസരം ഒരുക്കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു. ആകാശ് തില്ലങ്കേരി റിമാന്‍ഡ് തടവുകാരനായല്ല, മറിച്ച് ജയില്‍ അധികാരി എന്ന നിലയിലാണ് പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു. ഈ മാസം മൂന്ന് ദിവസങ്ങളിലായി യുവതിക്ക് മണിക്കൂറുകളോളം ആകാശ് തില്ലങ്കേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു.
13-ാം തിയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. ഇതേ ദിവസം ഒരു മണിക്ക് പുറത്ത് പോയ യുവതി 2.30ന് വീണ്ടും തിരിച്ചെത്തി വൈകിട്ട് അഞ്ചു മണിവരെ കൂടിക്കാഴ്ച നടത്തി.
കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ഉള്ള 53 പേരില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. ജയിലില്‍ ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകാടുക്കുന്നു. രാത്രികാലങ്ങളില്‍ പോലും സെല്ലുകള്‍ അടക്കാറില്ലെന്നും കത്തില്‍ സുധാകരന്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shuhaib murder case; Sudhakaran against Akash Thillankeri, Kannur, News, Politics, Allegation, Trending, Jail, Threatened, Woman, K.Sudhakaran, Kerala.

Powered by Info News For You

Comments
Post a Comment