ബത്തക്ക വിവാദം; യൂത്ത് ലീഗ് നേതാക്കളെ നിഷിധമായി വിമര്‍ശിച്ച് അബ്ദുല്‍ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ഇവരെ ഇനിയും കയറൂരി വിടരുതെന്ന് പരാമര്‍ശം
മലപ്പുറം: (www.kvartha.com 21.03.2018) ബത്തക്ക വിവാദം ചൂടുപിടിക്കുന്നു. വിവാദവുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയ യൂത്ത് ലീഗ് നേതാവിനെ നിഷിധമായി വിമര്‍ശിച്ച് സുന്നി നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവരെ ഇനിയും കയറൂരി വിടരുതെന്ന പരാമര്‍ശവുമായാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യധാര മുസ്ലിം രാഷ്ട്രീയത്തോട് എക്കാലവും ചേര്‍ന്ന് നിന്ന് പോകുന്ന സമസ്തയെയും അതിന്റെ നേതൃത്വത്തെയും പരിഹസിക്കുന്നതും യൂത്ത് ലീഗിലെ ചിലര്‍ ഒരു ഹരമായി കാണുന്നതു പോലെ അനുഭവപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം സുന്നികളുള്ള ഒരു രാഷ്ട്രീയ സംഘടനയെ എല്ലാവരുടേതുമെന്ന ബാലിശ വാദം ഉയര്‍ത്തി സംഘടനാ പ്ലാറ്റ് ഫോം വഴി നവീന വാദവും അതിന്റെ പ്രയോഗവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം യൂത്ത് നേതൃത്വത്തിലെ ചിലരില്‍ നിന്ന് പലപ്പോഴുമായുണ്ടായതായും അദ്ദേഹം പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു. ഇസ്ലാമിക വിരുദ്ധതയുടെ വിഷം വമിപ്പിക്കുന്ന ഈ ഒറ്റുകാരെ ഇനിയും കയറൂരി വിടുകയാണെങ്കില്‍ അനുഭവിക്കുക മുസ്ലിം കേരളം മൊത്തത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോസ്റ്റിന്റെ പൂര്‍ണം രൂപം ചുവടെ:
ഇവരെ ഇനിയും കയറൂരി വിടരുത്
മുസ്ലിം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഫാഷന്‍ ഭ്രമത്തിനെതിരെ മുജാഹിദ് വിഭാഗം പ്രഭാഷകനും അധ്യാപകനുമായ ജൗഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണ ഭാഗം ദുര്‍വ്യാഖ്യാനിച്ച് ഇസ്ലാമിന്റെ സ്ത്രീപക്ഷ നിലപാടിനെ പ്രതിക്കൂട്ടിലാക്കുകയും അതിന്റെ പേരില്‍ അധ്യാപകനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കപട ലിബറല്‍ മതേതര ബോധത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണ്.
ക്യാമ്പസുകളില്‍ നടക്കുന്ന ആഭാസകരമായ ന്യൂജനറേഷന്‍ ആണ്‍-പെണ്‍ ബന്ധത്തിന്റെ പാശ്ചാത്തലത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് മാന്യമായി വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുന്ന നിഷ്‌കളങ്കമായ ഒരു ഉപമാലങ്കാര പ്രയോഗത്തെ ഭാവനാ രഹിതമായി വളച്ചൊടിച്ച് അധ്യാപകന്‍ പറഞ്ഞത് കടുത്ത അശ്ലീലവും തികഞ്ഞ സ്ത്രീ വിരുദ്ധവുമെന്ന നിലയില്‍ വ്യാഖ്യാനിക്കുകയും അത് വഴി ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് നേതാവിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എസ് എഫ് ഐ ഉള്‍പ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവര്‍ക്ക് ഊക്ക് നല്‍കുന്നതായിപ്പോയി ഈ നിലപാട്.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അധാര്‍മ്മിക പ്രവണത തടയാനുള്ള ക്യാമ്പസ് നിയന്ത്രണങ്ങള്‍ ചവിട്ടിപ്പൊളിക്കണമെന്ന അനിയന്മാരോടും അനിയത്തിമാരോടുമുള്ള നജീബ് കാന്തപുരത്തിന്റെ ആഹ്വാനവും ശരീഅത്തിനോടുള്ള വെല്ലുവിളിയാണ്. അധ്യാപകര്‍ക്ക് മുമ്പില്‍ പേടിച്ച് മൂത്രമൊഴിക്കേണ്ട എല്‍ കെ ജി കുട്ടികളല്ല നിങ്ങള്‍ എന്ന് പറഞ്ഞു അവരെ ധിക്കാരികളാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യൂത്ത് നേതാവിന്റെ കുറിപ്പ് അച്ചടക്കവും വിദ്യാഭ്യാസവുമുള്ള അഭിമാനകരമായ ഒരു തലമുറയെ സ്വപ്നം കണ്ട സാത്വികരായ മണ്മറഞ്ഞ നേതാക്കളുടെ ചെകിടത്തടിയാണ്. മതേതര പൊതുബോധത്തിനു മുമ്പില്‍ മതം പറയാന്‍ അപകര്‍ഷതയുള്ള ഈ നേതൃനിര തീര്‍ത്തും ആശങ്കപ്പെടുത്തുന്നു.
പി.കെ ഫിറോസ് ഇതാദ്യമായല്ല മത നിയമങ്ങള്‍ക്കും അതിന്റെ പ്രയോഗങ്ങള്‍ക്കുമെതിരെ ഒളിയമ്പ് എയ്ത് മാറി നിന്ന് സ്വന്തം അണികളെ തന്നെ പരിഹസിക്കുന്നത്. ഡല്‍ഹിയിലെ 'നിര്‍ഭയ' പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയമായി കൊല്ലപ്പെട്ടു രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും വരെ മാന്യമായ വസ്ത്രവും സ്വയം അച്ചടക്കവും പാലിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നേരിടാമെന്ന വ്യത്യസ്തവും മതാഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ അഭിപ്രായമുയര്‍ത്തിയ സാഹചര്യത്തില്‍ പോലും എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച ഒരു സെമിനാറില്‍, ഡല്‍ഹിയില്‍ ആണും പെണ്ണും സ്വതന്ത്രമായി ഇടപെടുന്നത് പോലെ കംബാര്‍മെന്റലൈസ് ചെയ്യാതെ അവരെ വളര്‍ത്തണമെന്ന തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ ആധുനിക ഫെമിനിസ്റ്റ് വാദം ഉന്നയിക്കുകയായിരുന്നു ഫിറോസ്.
പലപ്പോഴായി ഉയര്‍ന്നു വന്ന സാമുദായിക വിഷയങ്ങളിലെല്ലാം ചില യൂത്ത് ലീഗ് നേതാക്കളുടെ സമീപനങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഹാദിയ വിഷയം ചര്‍ച്ചയാവുകയും വീട്ടു തടങ്കലിലിട്ട് അവരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോള്‍ സാംസ്‌കാരിക കേരളം അവര്‍ക്ക് വേണ്ടി വാദിച്ച സന്ദര്‍ഭത്തില്‍ പോലും ഹാദിയയെ പീഡിപ്പിക്കുകയും സംഘ്പരിവാരത്തിന്റെ 'മൗത്ത് പീസാ'യി നില്‍ക്കുകയും ചെയ്ത ഹാദിയയുടെ അച്ചന്റെ വേദനയെ പറ്റി ഉറക്കെ സംസാരിക്കുകയായിരുന്നു ഈ യുവ തുര്‍ക്കി. ഹാദിയയെ 'അഖില'യെന്നു സാംബോധനം ചെയ്ത് സംഘ്പരിവാരം കൂടി ഉള്‍കൊള്ളുന്ന ഇസ്ലാമിക വിരുദ്ധ ചേരിയെ അന്ന് ഇയാള്‍ കണക്കറ്റ് സന്തോഷിപ്പിച്ചു.
കുറച്ച് മുമ്പ് മാതൃഭൂമി പത്രം സ്ത്രീ ചേലാ കര്‍മ്മത്തിനെതിരെ മുസ്ലിം വികാരം വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടി ഒരുക്കിയ കെണിയിലേക്ക് സ്വയം എടുത്ത് ചാടി, ശരീഅത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രാകൃതമെന്ന പൊതു പ്രചാരണത്തെ സാധൂകരിക്കാന്‍ സഹായിക്കും വിധം ചേലാകര്‍മ്മ കേന്ദ്രത്തിന്റെ വാതില്‍ താഴിട്ട് പൂട്ടാന്‍ ഇതേ യൂത്ത് നേതാവ് നേതൃപരമായി ഇടപെട്ടതും മറക്കാനായിട്ടില്ല.
രാജ്യത്ത് മുത്തലാഖ് നിരോധിക്കാന്‍ സംഘ്പരിവാരം ഗവണ്‍മെന്റ് മെഷിനറിയുടെ പൂര്‍ണ പിന്തുണയോടെ മുറവിളി നടത്തുകയും പൊതു അഭിപ്രായം രൂപപ്പെടുത്തി പരമോന്നത കോടതിയുടെ പോലും വിധിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തില്‍ യൂത്ത് ലീഗ് നേതാവ് ഫാത്വിമ തഹ്ലിയ മുത്തലാഖ് നിരോധിക്കേണ്ടതാണെന്ന് സംഘ്പരിവാര വാദം പരസ്യമായി ഉന്നയിച്ചതും ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
വിവാഹ പ്രായ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ചു എടുത്ത തീരുമാനത്തെ പോലും പരിഹസിച്ചു ലേഖനം എഴുതിയതും മുസ്ലിം സംഘടനാ നേതൃത്വത്തിന്റെ യാഥാസ്ഥിതികത്വത്തെ പരിഹസിച്ച് ചാനലുകളില്‍ നിറഞ്ഞാടിയതും ഇതേ യൂത്ത് നേതൃത്വമാണ്. എം എസ് എഫില്‍ പര്‍ദ്ധയ്ക്ക് സ്ഥാനമില്ലെന്ന അനാവശ്യ വിവാദം സൃഷ്ടിച്ചതും ഓര്‍മ്മിക്കുക. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന, ആര്‍ക്കും എതിര്‍പ്പില്ലാത്ത നബിദിന ഘോഷ യാത്രയെ പോലും വിമര്‍ശിച്ചും പ്രഭാത നേരത്ത് കര്‍ണ്ണാനന്ദകരമായി നടത്തുന്ന മൗലൂദ് പാരായണത്തെ കര്‍ണ്ണ കടോരമായ ഡെസിബല്‍ ശബ്ദകോലാഹലത്തോട് ചേര്‍ത്ത് വെച്ച് പരിഹസിച്ചും ഇതേ യൂത്ത് നേതൃത്വം സമുദായത്തെ മുമ്പ് ഞെട്ടിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് വേദികളില്‍ (വനിതാ ലീഗ് യോഗത്തിലല്ല) സ്ത്രീകളെ പങ്കെടുപ്പിക്കുന്നതും പ്രവാസി സംഘടനകള്‍ വനിതകളുടെ മൈലാഞ്ചിക്കൈകള്‍ നോക്കി മാര്‍ക്ക് ഇടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സിനിമാറ്റിക് സംഗീത നിശ സംഘടിപ്പിക്കുന്നതും യുവ തുര്‍ക്കികളുടെ ഇതേ മത വിരുദ്ധ മനോഭാവത്തിന്റെ കണ്ണാടിയായി തന്നെ കാണണം. ഫാത്വിമ തഹ്ലിയ ഇപ്പോള്‍ പല ലീഗ് വേദിയിലെയും സ്ഥിരം ക്ഷണിതാവുമാണ്. കുറച്ചു മുമ്പ് അബ്ദുല്‍ സമദ് പൂക്കൂട്ടൂര്‍ പൊതുവേദിയിലെ സ്ത്രീ സാന്നിധ്യത്തിനെതിരെ പരസ്യമായി പ്രതികരിച്ചപ്പോള്‍ ഇതേ യൂത്ത് നേതൃത്വം ക്രൂരമായി പരിഹസിച്ചിട്ടുണ്ട്. മായിന്‍ ഹാജിയ്ക്കും ഉപദേശിച്ചതിന്റെ പേരില്‍ ഇവരുടെ ചാട്ടവാര്‍ പ്രഹരമേറ്റിരുന്നു
സ്വന്തം പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തെ ഇടവും വലവും നോക്കാതെ രാഷ്ട്രീയമായും ഭൗതികമായും പ്രതിരോധിക്കുന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെയെങ്കിലും നിലവാരമോ കൂറോ പ്രകടിപ്പിക്കാതെ, വിശ്വാസം പരമപ്രധാനമായ ഒരു സമുദായം പ്രതിരോധത്തിലാകുമ്പോഴൊക്കെ കൃത്യവും ചടുലവുമായ നിലപാടുകള്‍ കൊണ്ട് ധിഷണാ പരമായ നേതൃത്വം നല്‍കുന്നതിന് പകരം അവരെ കൂടുതല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന ഈ സമീപനം ചില യൂത്ത് ലീഗ് നേതാക്കള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്.
മുഖ്യധാര മുസ്ലിം രാഷ്ട്രീയത്തോട് എക്കാലവും ചേര്‍ന്ന് നിന്ന് പോകുന്ന സമസ്തയെയും അതിന്റെ നേതൃത്വത്തെയും പരിഹസിക്കുന്നതും യൂത്ത് ലീഗിലെ ചിലര്‍ ഒരു ഹരമായി കാണുന്നത് പോലെ അനുഭവപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം സുന്നികളുള്ള ഒരു രാഷ്ട്രീയ സംഘടനയെ എല്ലാവരുടേതുമെന്ന ബാലിശ വാദം ഉയര്‍ത്തി സംഘടനാ പ്ലാറ്റ് ഫോം വഴി നവീന വാദവും അതിന്റെ പ്രയോഗവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം യൂത്ത് നേതൃത്വത്തിലെ ചിലരില്‍ നിന്ന് പലപ്പോഴുമുണ്ടായി. പാണക്കാട് തങ്ങളെ പോലും ധിക്കരിച്ച് ശരീഅത്തിനു വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജുമുഅ നടത്തിയതും അത് നിയമവിരുദ്ധമാണെന്ന ചെറുശ്ശേരി ഉസ്താദിന്റെ തീരുമാനത്തെ പുച്ഛിച്ചു തള്ളിയതും ഉദാഹരണം മാത്രമാണ്.
യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും എക്‌സിക്യൂട്ടീവ് ക്യാമ്പുകളില്‍ സമസ്തയ്‌ക്കെതിരെ പ്രചാരണം നടത്തിയും മത മേലാളന്മാര്‍ക്ക് കീഴൊതുങ്ങരുത് എന്ന് പ്രമേയം പാസ്സാക്കിയും, വളര്‍ന്നു വരുന്ന ഒരു തലമുറയെ തന്നെ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമവും ചിലര്‍ ബോധപൂര്‍വ്വം തന്നെ നടത്തി. കുറച്ചു മുമ്പ് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടിന്റെ പേരില്‍ വന്ന സോഷ്യല്‍ മീഡിയാ കുറിപ്പില്‍ 'അമ്പലക്കള്ളന്‍' എന്നും 'കാടന്‍ അത്താഴി' എന്നും എസ് വൈ എസ് നേതാക്കള്‍ക്കെതിരെ കടുത്ത നിന്ദാ വാക്കുകള്‍ വന്നത് സൗഹൃദത്തോടെ കഴിഞ്ഞ ഉലമാ-ഉമറാ ബന്ധത്തെ വഷളാക്കാന്‍ ചിലര്‍ നടത്തിയ ഗൂഡ ശ്രമങ്ങള്‍ വിജയിക്കുന്നതിന്റെ സൂചനയാണ്.
മതവിരുദ്ധമായി പ്രതികരിക്കുന്ന യൂത്ത് നേതാക്കളുടെ അതിര്‍ ലംഘനത്തെ സമയാസമയം മുഖം നോക്കാതെ എതിര്‍ക്കുന്ന 'തെറ്റ'ല്ലാതെ സമസ്തയുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനവും അതിന്റെ നേതാക്കളും ഒരിക്കലും നടത്തിയിട്ടില്ല. പക്ഷെ അതിന്റെ പേരില്‍, തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരുത്തുന്നതിനു പകരം 'മുല്ലാ പൊളിറ്റിക്‌സ്' എന്നും ലീഗ് വിരുദ്ധതയെന്നും ആക്ഷേപിച്ച് അവരെ ചാപ്പകുത്തി മാറ്റാനാണ് യുവ നേതാക്കള്‍ എന്നും ശ്രമിച്ചത്.
പക്ഷെ പുതിയ വിവാദത്തിലൂടെ ഒരു കാര്യം വ്യക്തമാണ്. നിരന്തരം ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി, അതിന്റെ ആശയധാരയുടെ കാലാതിവര്‍ത്തിയായ അര്‍ഹതയെ വരികള്‍ക്കിടയിലൂടെയും നിലപാടുകളിലൂടെയും ചോദ്യം ചെയ്ത് കമ്യൂണിസ്റ്റ്-കമ്യൂണലിസ്റ്റ് പ്രഭ്രുതികളെ സുഖിപ്പിച്ച് കണ്ടം ചാടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ സമസ്ത യുവ വിഭാഗം മാത്രമല്ല, മത ബോധമുള്ള വലിയൊരു ജനത തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
സമുദായ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ആദരണീയ നേതാക്കളോട് ഇത്രയേ പറയാനുള്ളൂ. ഇസ്ലാമിക വിരുദ്ധതയുടെ വിഷം വമിപ്പിക്കുന്ന ഈ ഒറ്റുകാരെ ഇനിയും കയറൂരി വിടുകയാണെങ്കില്‍ അനുഭവിക്കുക മുസ്ലിം കേരളം മൊത്തത്തിലാണ്. മുസ്ലിം സ്വത്വ രാഷ്ട്രീയത്തിനു അഭിമാനകരമായ സംഭാവന നല്‍കിയ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന് പിന്നെ അഭിമാനിക്കാനായി മടിശ്ശീലയില്‍ ഒന്നും അവശേഷിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Social Network, Politics, Trending, Sunni, Leader, Facebook, Abdul Hameed Faizy Ambalakadavu against Youth League leaders
< !- START disable copy paste -->Keywords: Kerala, Social Network, Politics, Trending, Sunni, Leader, Facebook, Abdul Hameed Faizy Ambalakadavu against Youth League leaders
Powered by Info News For You

Comments
Post a Comment