സയ്യിദ് ഹംദുല്ല തങ്ങള്‍ക്ക് മൊഗ്രാലില്‍ സ്വീകരണം നല്‍കി
കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പോത്സാഹിപ്പിക്ക പ്പെടാന്‍ വേണ്ടി എസ്.കെ.എസ്.എസ്.എഫ് കീഴിലുള്ള ട്രെന്റ് വിഭാഗത്തിന്റെ ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഹംദുല്ല തങ്ങള്‍ അല്‍ മശഹൂര്‍ അവര്‍കള്‍ക്ക് എസ്‌കെഎസ്ബിവി മൊഗ്രാല്‍ യൂണിറ്റിന്റെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. പരിപാടി മുഹിയദ്ധീന്‍ ജുമുഅ മസ്ജിദ് ജനറല്‍ സെക്രട്ടറി ജാഫര്‍ ഉദ്ഘാടനം ചെയ്തു.
സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംദുല്ലാ തങ്ങള്‍ക്ക് ജാഫര്‍ ഹാരാര്‍പ്പണം നടത്തി. മൂസല്‍ ഫൈസി കന്തല്‍ സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇല്യാസ് ഹുദവി മുഗു, അബ്ദുല്‍ മജീദ് ബാഖവി, മുഹമ്മദ് മദനി, ലത്തീഫ്, ഇസ്ഹാഖ് മൗലവി, മുഹമ്മദ് മൊഗ്രാല്‍, അബ്ദുല്ല മൊഗ്രാല്‍, ഫായിസ് മൊഗ്രാല്‍, മുസാഫര്‍ മൊഗ്രാല്‍, മനാല്‍ മൊഗ്രാല്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment