ഏഴ് കേന്ദ്രമന്ത്രിമാര്‍ രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ആറ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) ഏഴ് കേന്ദ്രമന്ത്രിമാര്‍ രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി സീറ്റുകളിലേയ്ക്ക് ആറ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 23നാണ് തിരഞ്ഞെടുപ്പ്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മല്‍സരിക്കുന്ന യുപിയും ഇതില്‍ ഉള്‍പ്പെടും.

നിയമമന്ത്രി പ്രസാദും മാനവ വിഭവശേഷി വികസന മന്ത്രി ജവാദേകറും അവരുടെ സംസ്ഥാനങ്ങളായ ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. മദ്ധ്യപ്രദേശില്‍ നിന്നും പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാനും സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ടും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യമന്ത്രി ജെപി നദ്ദ ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

National, Rajya Sabha

ഗുജറാത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരായ പുരുഷോത്തം രുപലയും മന്‍സുഖ് മാണ്ഡവിയയും തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്.

യുപി, പശ്ചിമ ബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 16 സംസ്ഥാനങ്ങളിലായി 58 രാജ്യസഭ സീറ്റുകളിലേയ്ക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Union ministers Purshottam Rupala and Mansukh Mandavia also got elected from Gujarat without a contest.

Keywords: National, Rajya Sabha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?