കടല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടേത്? കൊലപാതകമോ ആത്മഹത്യയോ? തിരുവനന്തപുരം മുതല്‍ ബജ്‌പെ വരെ അന്വേഷണം നടത്തിയെങ്കിലും മരിച്ച യുവതി ആരാണെന്ന് കണ്ടെത്താനായില്ല, യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇങ്ങനെ
കാസര്‍കോട്: (www.kasargodvartha.com 28.03.2018) കുമ്പള ഷിറിയ കോസ്റ്റല്‍ പോലീസ് പരിധിയില്‍ കടല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരം മുതല്‍ ബജ്‌പെ വരെ അന്വേഷണം നടത്തിയെങ്കിലും മരിച്ച യുവതി ആരാണെന്ന് കണ്ടെത്താനായില്ലെന്നും കുമ്പള കോസ്റ്റല്‍ പോലീസ് എസ്‌ഐ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് വൈകുന്നേരം 3.30 മണിയോടെയാണ് പൂര്‍ണമായും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് പുരുഷനാണോ സ്ത്രീയാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് 28 വയസ് പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്. ഒരു തവണ പ്രസവിച്ച യുവതിയാണ് മരണപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുടിയോ ആന്തരികാവയവങ്ങളോ മൃതദേഹത്തിലുണ്ടായിരുന്നില്ല. മൃതദേഹത്തില്‍ താടിയെല്ല് ഇല്ലായിരുന്നു. ശ്വാസകോശത്തില്‍ മണല്‍ കയറിയിട്ടുള്ളതിനാല്‍ മുങ്ങിമരണമാകാമെന്ന നിഗമനത്തിലാണ് പോലീസ് സര്‍ജന്‍ എത്തിയത്. മുക്കിക്കൊന്നതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക ബജ്‌പെ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ പോലീസ് സ്‌റ്റേഷനുകളിലെല്ലാം പോലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഈ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏതെങ്കിലും യുവതികളെ കാണാതായിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്. മൃതദേഹത്തിന് 15 ദിവസം മുതല്‍ ഒരു മാസം വരെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്ന് ഏതെങ്കിലും സ്ത്രീകളെ മാസങ്ങള്‍ക്കുള്ളില്‍ കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം സാധ്യമാകൂവെന്നാണ് കോസ്റ്റല്‍ പോലീസ് വ്യക്തമാക്കുന്നത്.
മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടത്താനുള്ള ഒരുക്കത്തിലാണ് കോസ്റ്റല്‍ പോലീസ്.
Related News:
ഷിറിയ കടപ്പുറത്ത് അജ്ഞാത മൃതദേഹം; സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞില്ല
< !- START disable copy paste -->ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് വൈകുന്നേരം 3.30 മണിയോടെയാണ് പൂര്‍ണമായും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് പുരുഷനാണോ സ്ത്രീയാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് 28 വയസ് പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്. ഒരു തവണ പ്രസവിച്ച യുവതിയാണ് മരണപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുടിയോ ആന്തരികാവയവങ്ങളോ മൃതദേഹത്തിലുണ്ടായിരുന്നില്ല. മൃതദേഹത്തില്‍ താടിയെല്ല് ഇല്ലായിരുന്നു. ശ്വാസകോശത്തില്‍ മണല്‍ കയറിയിട്ടുള്ളതിനാല്‍ മുങ്ങിമരണമാകാമെന്ന നിഗമനത്തിലാണ് പോലീസ് സര്‍ജന്‍ എത്തിയത്. മുക്കിക്കൊന്നതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക ബജ്‌പെ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ പോലീസ് സ്‌റ്റേഷനുകളിലെല്ലാം പോലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഈ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏതെങ്കിലും യുവതികളെ കാണാതായിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്. മൃതദേഹത്തിന് 15 ദിവസം മുതല്‍ ഒരു മാസം വരെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്ന് ഏതെങ്കിലും സ്ത്രീകളെ മാസങ്ങള്‍ക്കുള്ളില്‍ കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം സാധ്യമാകൂവെന്നാണ് കോസ്റ്റല്‍ പോലീസ് വ്യക്തമാക്കുന്നത്.
മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടത്താനുള്ള ഒരുക്കത്തിലാണ് കോസ്റ്റല്‍ പോലീസ്.
Related News:
ഷിറിയ കടപ്പുറത്ത് അജ്ഞാത മൃതദേഹം; സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞില്ല
കടല്‍ത്തീരത്ത് അടിഞ്ഞ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല; അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kasaragod, Kerala, News, Deadbody, Sea, Postmortem report, Dead body found in Shiriya Sea not identified.

Powered by Info News For You

Comments
Post a Comment