തനിക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും സീറ്റ് ഉറപ്പിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി; ഇളയമകന് സിറ്റിംഗ് സീറ്റ് നല്‍കി, പഴയ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി സിദ്ധരാമയ്യ
ബംഗളൂരു: (www.kvartha.com 09.03.2018) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും സീറ്റ് ഉറപ്പിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിറ്റിംഗ് സീറ്റായ വരുണ മണ്ഡലം ഇളയമകന്‍ യതീന്ദ്രയ്ക്ക് നല്‍കി മൈസൂരുവിലെ തന്റെ പഴയ മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധരാമയ്യ.
അതേസമയം സിറ്റിംഗ് സീറ്റായ വരുണ മണ്ഡലം മകന് നല്‍കിയത് ജനങ്ങളുടെ ആവശ്യപ്രകാരമാണെന്ന് ഒരു ദേശീയ മാധ്യമത്തോട് സിദ്ധരാമയ്യ പ്രതികരിച്ചു. ഇക്കാരണത്താലാണ് താന്‍ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ മാത്രമേ മകന്‍ അവിടെനിന്നു മത്സരിക്കുകയുള്ളൂ എന്നുപറഞ്ഞ മുഖ്യമന്ത്രി സീറ്റുകള്‍ തീരുമാനിക്കുന്നത് താനല്ലെന്നും പ്രതികരിച്ചു.
1983 മുതല്‍ 2008 വരെ അഞ്ചുതവണയായി ചാമുണ്ഡേശ്വരി മണ്ഡലത്തിലാണ് സിദ്ധരാമയ്യ പ്രതിനിധീകരിച്ചിരുന്നത്. മൂത്തമകന്‍ രാകേഷിനെയാണ് രാഷ്ട്രീയ പിന്‍ഗാമിയായി സിദ്ധരാമയ്യ ആദ്യം കൊണ്ടുവന്നത്. എന്നാല്‍ 2016ല്‍ ബെല്‍ജിയത്തില്‍ വച്ച് രാകേഷ് മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഡോക്ടറായ ഇളയമകന്‍ യതീന്ദ്രയെ രംഗത്തിറക്കിയത്.
സിദ്ധരാമയ്യയെ കൂടാതെ ഒരു ഡസനിലധികം കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കന്‍മാരും മക്കള്‍ക്കും മരുമക്കള്‍ക്കും സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Sons, Daughters, Sons-in-Law Queue Up For Election Tickets in Karnataka, Bangalore, News, Family, Karnataka, Chief Minister, Media, Congress, Minister, Politics, Trending, National.
Powered by Info News For You

Comments
Post a Comment