ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് സിലിണ്ടര്‍ നീക്കം ചെയ്ത് ; വഴി മധ്യേ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു

തൃശൂര്‍: (www.kvartha.com 21.03.2018) ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോയത് ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കം ചെയ്ത് . ഇതേതുടര്‍ന്ന് വഴി മധ്യേ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കേരറക്കാട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ സെബാസ്റ്റ്യനാണ് (64) ജീവനക്കാരുടെ അശ്രദ്ധ കാരണം ആംബുലന്‍സില്‍ വെച്ച് മരിച്ചത്.

തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കം ചെയ്ത് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് സംഭവം. ശ്വാസംമുട്ടിന് ഏറെനാളായി അമല മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനെ രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Patient dies due to oxygen crisis, Thrissur, News, Local-News, Patient, Allegation, Medical College, Treatment, Ambulance, Kerala.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ ശ്വാസംമുട്ട് അധികമാവുകയും ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കിയ ശേഷമാണ് രാവിലെ 11.30 മണിയോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. യാത്ര തുടങ്ങി രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ആംബുലന്‍സിലെ ഓക്‌സിജന്‍ തീരുകയും സെബാസ്റ്റ്യന്‍ പിടഞ്ഞ് മരിക്കുകയുമായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ടെസിയാണ് സെബാസ്റ്റിയന്റെ ഭാര്യ. മക്കള്‍: സോഫിയ സെബാസ്റ്റ്യന്‍, എബിന്‍ സെബാസ്റ്റ്യന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Patient dies due to oxygen crisis, Thrissur, News, Local-News, Patient, Allegation, Medical College, Treatment, Ambulance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?