സി ബി എസ് ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; സൂത്രധാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) സി ബി എസ് ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സൂത്രധാരന്‍ അറസ്റ്റില്‍. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ സൂത്രധാരനും ഡെല്‍ഹി കാജേന്ദ്ര നഗറില്‍ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിവരികയും ചെയ്യുന്ന വിക്കി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയിരുന്നു. ഈ രണ്ട് വിഷയങ്ങള്‍ക്കും ഇവിടെ പരിശീലനം നല്‍കിയിരുന്നു. ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് വിക്കി കുടുങ്ങിയത്.

Delhi Students Demand Full Re-Exam, Say All Papers Leaked: 10 Facts, CBSE, Controversy, Arrest, Examination, Probe, Police, Students, Trending, National

ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 25പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ കൈയെഴുത്ത് പ്രതി വാട്ട്‌സ് ആപ്പ് വഴി കിട്ടിയ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ഇവര്‍ക്ക് കിട്ടിയത് എന്നടക്കമുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചത്.

27 ന് നടന്ന കണക്കു പരീക്ഷയുടെയും 26ന് നടന്ന ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യപേറുകള്‍ ഡെല്‍ഹിയില്‍ വാട്ട്‌സ് ആപ്പ് വഴി പ്രചരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റ രീതിയിലാണെന്നും പ്രാദേശികമായി ചില തട്ടിപ്പുകാരാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നിലെന്നും സി.ബി.എസ്.ഇ വൃത്തങ്ങള്‍ പറയുന്നു.

അതിനിടെ സി.ബി.എസ്.ഇ പത്താം ക്ലാസ് സോഷ്യല്‍ സ്റ്റഡീസ്, പന്ത്രണ്ടാം ക്ലാസ് ബയോളജി പേപ്പറുകളും ചോര്‍ന്നതായി പരാതിയുയര്‍ന്നു. ഈ വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തണമെന്നും സംഭവം ഉന്നത ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ അധ്യാപകരും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi Students Demand Full Re-Exam, Say All Papers Leaked: 10 Facts, CBSE, Controversy, Arrest, Examination, Probe, Police, Students, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?