ഖത്തറിലേക്ക് പോയ തളങ്കര സ്വദേശിയെ കഞ്ചാവ് പൊതി നല്‍കി കുടുക്കിയ കാഞ്ഞങ്ങാട് സ്വദേശി മുബൈയില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): സുഹൃത്തിന്റെ ബിസിനസില്‍ പങ്കുചേരാന്‍ ഖത്തറിലേക്ക് പോയ തളങ്കര സ്വദേശിയായ യുവാവിനെ കഞ്ചാവ് പൊതി നല്‍കി ചതിയില്‍പെടുത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ മുംബൈയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി. ഇയാളെ കാസര്‍കോട് പോലീസിന് കൈമാറും. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെയാണ് തളങ്കര തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കറിന്റെ മകന്‍ നിഷാദ് (26) ഖത്തര്‍ കസ്്റ്റംസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പാണ് നിഷാദ് ബംഗളൂരു എയര്‍പോര്‍ട്ട് വഴി ഖത്തറിലേക്ക് പുറപ്പെട്ടത്.

എയര്‍പോര്‍ട്ടില്‍ വെച്ച് നിഷാദിന്റെ അമ്മാവന്റെ മകനും കാഞ്ഞങ്ങാട് സ്വദേശിയുമായ ഫൈസല്‍ എന്നയാള്‍ ഒരു പൊതി സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് നിഷാദിനെ ഏല്‍പ്പിക്കുകയായിരുന്നു. ഖത്തറിലെ സുഹൃത്ത് മുഖേനെയാണ് നിഷാദ് പിടിയിലായ വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. ഖത്തറിലേക്ക് പോയ മകന്‍ തിരിച്ചുവിളിക്കാത്തതിനാല്‍ വീട്ടുകാര്‍ ഖത്തറിലുള്ള പരിചയക്കാരന്‍ മുഖാന്തിരം നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവുമായി പിടിയിലായതിന്റെ പേരില്‍ ജയിലിലായിരിക്കുന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതിന് നിരവധി യുവാക്കള്‍ ഇതിനകം വഞ്ചിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?