വിവരങ്ങള്‍ ചോര്‍ത്തല്‍; പ്ലേ സ്റ്റോറില്‍ നിന്നും കോണ്‍ഗ്രസ് ആന്‍ഡ്രോയിഡ് ആപ്പ് ഡിലീറ്റ് ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 26.03.2018) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗീക ആപ്പായ 'വിത്ത് ഐ എന്‍ സി' ആന്‍ഡ്രോയിഡ് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. കോണ്‍ഗ്രസ് ആപ്പും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന എലിയറ്റ് അല്‍ഡേര്‍സന്റെ ആരോപണമുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആപ്പ് അപ്രത്യക്ഷമായത്. അതേസമയം ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.
ഏത് സമയത്താണ് ആപ്പ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ല. ഗൂഗിളില്‍ വിത്ത് ഐ എന്‍ സി എന്ന് സേര്‍ച്ച് ചെയ്താല്‍ പ്ലേ സ്റ്റോറിലേയ്‌ക്കെത്തും. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ പേജ് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുക.
കോണ്‍ഗ്രസിന്റെ ആന്‍ഡ്രോയിഡ് ആപ്പും വിവരം ചോര്‍ത്തി നല്‍കുന്നുണ്ടെന്നതിന് തെളിവ് താന്‍ ഉടന്‍ നല്‍കുമെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നു. അദ്ദേഹം വാക്ക് പാലിച്ചു. ആപ്പ് ഉപയോഗിക്കുന്നയാളുടെ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റിലേയ്ക്ക് എത്തുന്നത് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്‍ ക്രിപ്റ്റഡ് പ്രോട്ടോകോളിന് പകരം എച്ച്ടിടിപി പ്രോട്ടോകോള്‍ ആണ് വിവരങ്ങള്‍ ട്രാന്‍സ്മിറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഡി ആപ്പും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതായി ആന്‍ഡേഴ്‌സണ്‍ കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Alderson, it must be noted, had warned last evening that he would be coming out with damning evidence against the Congress's Android app.
Keywords: National, Congress, INC App

Powered by Info News For You

Comments
Post a Comment