മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം സി ബി ഐ അന്വേഷിക്കും, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കും; ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി ജനങ്ങളെ കൈയിലെടുത്ത് ത്രിപുരയിലെ ബിപ്ലബ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 11.03.2018) മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം സി ബി ഐ അന്വേഷിക്കും, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കും തുടങ്ങി ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി ജനങ്ങളെ കൈയിലെടുത്തിരിക്കുകയാണ് ത്രിപുരയിലെ ബിപ്ലബ് സര്‍ക്കാര്‍. ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ കൈക്കൊണ്ടത്. അഗര്‍ത്തല വിമാനത്താവളം സംബന്ധിച്ചുള്ളതാണ് മൂന്നാമത്തേത്.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് കൊല്ലപ്പെട്ട ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ മരണം സംബന്ധിച്ചുള്ള അന്വേഷണമാണ് സിബിഐക്ക് കൈമാറുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം സര്‍ക്കാരിനെതിരെ ഏറെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2017 നവംബറില്‍ ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സ് സെക്കന്‍ഡ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് സുദീപ് ഭൗമിക് കൊല്ലപ്പെട്ടത്. സിപിഎം ഐ പി എഫ് ടി സംഘര്‍ഷത്തിനിടെയാണ് ശന്തനു ഭൗമിക് കൊല്ലപ്പെട്ടത്.

Biplab Deb Starts New Innings With A CBI Probe, Renaming Agartala Airport, New Delhi, News, Politics, Trending, Cabinet, Airport, Media, CBI, Salary, National

ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച് മാറ്റം വരുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നാലാം ശമ്പളക്കമ്മീഷന്‍ പ്രകാരമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

അതുപോലെത്തന്നെ അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കണമെന്നത് ഗോത്രവിഭാഗങ്ങളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. അതും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഉദ്യോഗസ്ഥര്‍ ജോലികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Biplab Deb Starts New Innings With A CBI Probe, Renaming Agartala Airport, New Delhi, News, Politics, Trending, Cabinet, Airport, Media, CBI, Salary, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?