വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന കാര്‍ ഓട്ടോയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്


കുമ്പള (www.evisionnews.co): വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വന്ന കാറിടിച്ചിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മൊഗ്രാലിലെ നാസറി (32)നാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് അനില്‍ കുമ്പള റോഡിലാണ് സംഭവം. ചര്‍ച്ച് റോഡില്‍ നികുതി വെട്ടിച്ച് ചെരിപ്പ് കടത്തുകയായിരുന്ന ആള്‍ട്ടോ കാറിനെ പിന്തുടര്‍ന്നെത്തിയ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ ജീപ്പാണ് അപകടമുണ്ടാക്കിയത്. ജീപ്പ് പിന്തുടരുന്നത് കണ്ട് അമിതവേഗതയില്‍ ഓടിയ കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. 

ഇതോടെ നിയന്ത്രണംവിട്ട ഓട്ടോ സമീപത്തെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീഴുന്നത് കണ്ടിട്ടും വാഹനം നിര്‍ത്താതെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ദേശീയപാതയില്‍ വെച്ച് ഉദ്യോഗസ്ഥരുടെ ജീപ്പ് തടഞ്ഞുവെച്ച് കാര്യമന്വേഷിച്ചെങ്കിലും സംഭവം നിഷേധിക്കുകയായിരുന്നു. കണ്‍മുന്നില്‍ അപകടത്തില്‍ പെട്ടുന്നത് കണ്ടിട്ടും ഉദ്യോഗസ്ഥര്‍ ജീപ്പ് നിര്‍ത്താതെ തടിയൂരിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യമെടുത്ത് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?