കാമുകനുമായുള്ള അവിഹിതബന്ധം പിതാവിനോട് പറയുമെന്ന് മകന്റെ ഭീഷണി; മാതാവും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി

ചണ്ഡിഗഡ്: (www.kvartha.com 05.03.2018) കാമുകനുമായുള്ള അവിഹിതബന്ധം പിതാവിനോട് പറയുമെന്ന് മകന്റെ ഭീഷണി. ഒടുവില്‍ മാതാവും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. സംഭവത്തിനുശേഷം ഒളിവില്‍പോയ മാതാവ് രജ്‌വന്ത് കൗറിനെയും കാമുകന്‍ ഗൗതം കുമാറിനെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

രജ് വന്തിന് ഗൗതം കുമാറുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി അവിഹിതബന്ധമുണ്ടെന്ന് തല്‍വാന്‍ഡി ചൗദ്രിയാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജര്‍ണൈല്‍ സിംഗ് പറഞ്ഞു. ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് രജ് വന്തിന്റെ ഭര്‍ത്താവ് ബല്‍വിന്ദര്‍ സിംഗ്. രജ് വന്തിനും ബല്‍വിന്ദറിനും ആറു വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

To conceal affair, woman kills 4-year-old son with lover’s help in Kapurthala, Son, Threatened, News, Crime, Criminal Case, Police, Case, Dead Body, Injured, National

വെള്ളിയാഴ്ച രാവിലെ മൂത്ത കുട്ടി വീട്ടില്‍ അമ്മയില്ലെന്നും അനുജന്‍ ബോധമില്ലാതെ കിടക്കുകയാണെന്നും അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം അറിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

നാലു വയസുകാരനായ കുട്ടി ഗൗതം കുമാര്‍ പതിവായി വീട്ടില്‍ വരാറുണ്ടെന്നും രാത്രിയില്‍ താമസിക്കാറുമുണ്ടെന്നുമുള്ള വിവരം പിതാവിനെ അറിയിക്കുമെന്ന് രജ് വന്തിനെ അറിയിച്ചിരുന്നു. പിതാവിനോട് പറഞ്ഞാലുള്ള പ്രത്യാഘാതമോര്‍ത്ത് രജ് വന്ത് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

ഇന്ത്യന്‍ പീനല്‍കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് മാതാവിനും കാമുകനുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: To conceal affair, woman kills 4-year-old son with lover’s help in Kapurthala, Son, Threatened, News, Crime, Criminal Case, Police, Case, Dead Body, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?