ഒരു തുള്ളി മഷിക്കറയുടെ പോറലേല്‍ക്കാതെ സെന്റ് ഓഫ് പാര്‍ട്ടി നടത്തി മാതൃകയാക്കി കുണിയ ജി.വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍
കുണിയ (www.evisionnews.co): സ്‌കൂളുകളിലെ പിരിഞ്ഞുപോകല്‍ ചടങ്ങുകള്‍ അരോചകമായി തീരുമ്പോള്‍ അമിതാവേശങ്ങളൊന്നുമില്ലാതെ മാതൃകാ ചടങ്ങുകളിലൊതുക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ചായംതളിക്കലും കൊട്ടിക്കലാശങ്ങളൊന്നുമില്ലാതെ സെന്റ് ഓഫ് ചടങ്ങ് ആകര്‍ഷണീയമാക്കി മാറ്റിയത്.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദേഹത്തു ചായം തളിക്കലും വിദ്യാര്‍ത്ഥികളെ കൊണ്ട് ലഹരി വസ്തുക്കള്‍ തീറ്റിക്കലും ഉള്‍പ്പെടെയുള്ള വികൃതികള്‍ യാത്രയയപ്പ് ചടങ്ങുകളെ മുഷിപ്പിക്കുന്ന കാഴ്ചക്കിടയിലാണ് തങ്ങളുടെ കുട്ടികള്‍ തികച്ചും സമാധാനപരമായും മാതൃകാപരമായും പിരിഞ്ഞുപോകല്‍ ചടങ്ങുനടത്തണമെന്ന തീരുമാനം രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചെടുത്തത്. ഈ തീരുമാനത്തോട് വിദ്യാര്‍ത്ഥികളും ഐക്യപ്പെട്ടതോടെ മാതൃകാചടങ്ങ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
സമാധാനപരമായി നടന്ന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥകള്‍ അധ്യാപകര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും മധുരപലഹാര വിതരണവും നടത്തി. സ്‌കൂള്‍ യൂണിഫോമില്‍ തന്നെ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഒരു തുള്ളി മഷിക്കറയുടെ പോറല്‍ പോലുമേല്‍ക്കാതെ സ്വന്തം വീടുകളിലെത്തുകയും ചെയ്തു. രക്ഷിതാക്കളുടെയും പി.ടി.എയുടെയും തീരുമാനം ശിരസാവഹിച്ച വിദ്യാര്‍ത്ഥികളെ കുണിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ ഖാദര്‍ നദ്വി, പിടിഎ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു. യാത്രയയപ്പ് ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് കെ.എം.എ ഹമീദ്, വൈസ് പ്രസിഡണ്ട് എ.എം അഷ്റഫ്, എസ്.എം.സി കണ്‍വീനര്‍ അബ്ദുല്ല കുണ്ടൂര്‍, പി.ടി.എ കമ്മിറ്റി അംഗം അഹമ്മദ് ബീരാന്‍, കെ.എം അഹമ്മദ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment